ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ ജുഡീഷല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഡാമുകള്‍ മുന്നറിയിപ്പൊന്നും നല്‍കാതെയാണ് തുറന്നതെന്ന് ജനങ്ങള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുചേരും.ദുരിതാശ്വാസത്തിന്റെ പേരില്‍ മന്ത്രിമാര്‍ നടത്തുന്ന ഹെലികോപ്റ്റര്‍ യാത്ര ധാരാളിത്തമാണെന്നും ഇതൊഴിവാക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല