Image

അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Published on 23 August, 2018
അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. അതിനാല്‍ ഈ ചിത്രത്തിനും പ്രതീക്ഷകള്‍ ഏറെയാണ്.

നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്ബി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന വിശ്വാസത്തിന് സംഗീതം നല്‍കുന്നത് ഡി ഇമ്മനാണ്.

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.ഗൗതം മേനോന്‍ ചിത്രമായ 'എന്നെയ് അറിന്താലി'ലും അജിത്തിന്റെ മകളായി അനിഘ അഭിനയിച്ചിട്ടുണ്ട്. ഇതിലെ 'ഉണക്കെന്ന വേണം സൊല്ല്' എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ അനിഘയുടെ നാലാമത്തെ ചിത്രമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക