Image

തോമസ് മാര്‍ അത്തനാനിയോസ് മെത്രാപൊലീത്ത അപകടത്തില്‍ മരിച്ചു

Published on 23 August, 2018
തോമസ് മാര്‍ അത്തനാനിയോസ് മെത്രാപൊലീത്ത അപകടത്തില്‍ മരിച്ചു
ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാനിയോസ് മെത്രാപൊലീത്ത ട്രെയിനില്‍നിന്നും വീണുമരിച്ചു. ഗുജറാത്തിലെ ബറോഡയില്‍നിന്നും മടങ്ങിവരവെ എറണാകുളം പുല്ലേപ്പടിയില്‍വെച്ചാണ് അപകടം. രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ പൊലീസ് ആുെപത്രിയില്‍ എത്തിക്കുകയായതിരുന്നു. തുടര്‍ന്നാണ് മെത്രാപൊലീത്തയാണെന്ന് വ്യക്തമായത്. രാവിലെ ട്രെയിനിലെ ശുചിമുറിയില്‍ പോയപ്പോള്‍ വീണതാകാമെന്നാണ് പൊലീസ് നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക