Image

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിച്ചുകൊണ്ടാകാം ഇത്തവണത്തെ ഓണാഘോഷം; മുഖ്യമന്ത്രി

Published on 24 August, 2018
പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിച്ചുകൊണ്ടാകാം   ഇത്തവണത്തെ ഓണാഘോഷം; മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ തകര്‍ത്തെറിഞ്ഞ പ്രളയ ദുരന്തത്തിനിടയില്‍ കടന്നുവന്ന ഓണത്തിനെ വിഷമിക്കുന്നവരെ സഹായിക്കാനുള്ള അവസരമാക്കി മാറ്റാമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത്‌ ഇതുവരെ കനത്ത വലിയൊരു പ്രളയമാണ്‌ ഉണ്ടായിരുന്നതെന്നും. ഈ മഴക്കെടുതി കേരള ജനത ഒന്നായി ഒറ്റക്കെട്ടോടെയാണ്‌ നേരിട്ടതെന്നും.അതിനാല്‍ ദുരിതത്തില്‍പ്പെട്ടവരെ സഹായിച്ചുകൊണ്ടാകാം നമ്മുടെ ഓണാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രളയത്തില്‍ സ്വന്തം വീട്‌ നഷ്ടപ്പെട്ടവര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്‌ബുകളില്‍ കഴിയുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഓണാഘോഷം മാറ്റിനിര്‍ത്തി പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക