Image

വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത്‌ സര്‍ക്കാരിന്റെ പിടിപ്പുകേട്‌: കെ മുരളീധരന്‍

Published on 24 August, 2018
വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത്‌ സര്‍ക്കാരിന്റെ പിടിപ്പുകേട്‌: കെ മുരളീധരന്‍

തിരു: വെള്ളപ്പൊക്കത്തെ പ്രളയമാക്കിയത്‌ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന്‌ എം.എല്‍.എ കെ മുരളീധരന്‍. സംഭവത്തില്‍ ഡാം സേഫ്‌റ്റി അതോറിറ്റിക്കും കെ.എസ്‌.ഇ.ബിക്കും വീഴ്‌ചപറ്റിയെന്ന്‌ മുരളീധരന്‍ കുറ്റപ്പെടുത്തി. ജൂണില്‍ തന്നെ മഴ ശക്തമായിരുന്നു. അപ്പോള്‍ അക്കാര്യം പരിഗണിക്കാതെ സര്‍ക്കാര്‍ പുതിയ മന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
ഡാം തുറന്നു വിട്ടിടത്താണ്‌ വെള്ളം വലിയ തോതില്‍ പൊങ്ങിയത്‌.

വയനാട്ടിലെ പ്രളയത്തിന്‌ കാരണം ബാണാസുരസാഗര്‍ അണക്കെട്ട്‌ മുന്നറിയിപ്പില്ലാതെ തുറന്ന്‌ വിട്ടതാണ്‌. വയനാട്ടുകാര്‍ക്ക്‌ മരണം തന്നെയാണ്‌ പ്രതിവിധിയെന്നാണ്‌ കെ.എസ്‌.ഇ.ബി ചെയര്‍മാന്‍ പറഞ്ഞത്‌. ഡാമുകളുടെ സുരക്ഷ സര്‍ക്കാര്‍ പഠിക്കണം. ഭരണപക്ഷ എം.എല്‍.എമാര്‍ തന്നെയാണ്‌ ഡാം തുറന്നതിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയത്‌. വീഴ്‌ചയുണ്ടായതിന്റെ തെളിവാണ്‌ പി.എച്ച്‌ കുര്യനെ മാറ്റിയതിലുടെ വ്യക്തമായതെന്നും മുരളീധരന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക