Image

പമ്പയില്‍ പാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും

Published on 24 August, 2018
പമ്പയില്‍ പാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും

പമ്പ ത്രിവേണിയില്‍ താല്‍ക്കാലികപാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും. പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ പാലം പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് സൈന്യം അറിയിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു. 

പമ്പ തീരത്ത് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് വലിയ കെട്ടിടം നിര്‍മ്മിക്കില്ല. നിലയ്ക്കലിനെ ബേസ് സ്റ്റേഷനായി നിര്‍ത്തും. പമ്പ ത്രിവേണിയിലേക്ക് തീര്‍ത്ഥാടകരെ കെഎസ്‌ആര്‍ടിസി ബസില്‍ മാത്രമേ കൊണ്ടുവരികയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.

അടുത്ത തീര്‍ത്ഥാടനകാലം ആകുമ്ബോഴേക്കും പമ്പ ത്രിവേണിയെ പഴയ സ്ഥിതിഗതിയിലേക്ക് എത്തിക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങളുടെ പുനര്‍നിര്‍മാണമാണ് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി രണ്ട് പാലം നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ തീരുമാനമായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക