Image

പമ്പാനദിക്കരയില്‍ സൈന്യം രണ്ട്‌ ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും

Published on 25 August, 2018
പമ്പാനദിക്കരയില്‍ സൈന്യം രണ്ട്‌ ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും
പത്തനംതിട്ട: പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്പാനദിക്കരയില്‍ സൈന്യം രണ്ട്‌ ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും. സെപ്‌തംബര്‍ 15ന്‌ മുമ്പ്‌ ഇതിന്റെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നാണ്‌ സൂചന. ഇതുമായി ബന്ധപ്പെട്ട്‌ സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ സൈനിക ആസ്ഥാനവുമായും കേന്ദ്ര പ്രതിരോധ സെക്രട്ടറിയുമായും ചര്‍ച്ച നടത്താന്‍ ദേവസ്വം സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.

പ്രളയത്തില്‍ തകര്‍ന്ന രണ്ട്‌ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാനാണ്‌ തീരുമാനമായിരിക്കുന്നത്‌. 12 മീറ്റര്‍ വീതിയുള്ളതാണ്‌ പാലം. ഭക്തരെ കടത്തിവിടുന്നതിനായി മണ്ണ്‌ നീക്കി പാലം പണി ആരംഭിക്കും. താല്‍ക്കാലിക ശൗചാലയങ്ങള്‍ പമ്പയില്‍ പണിയാനും തീരുമാനമായിട്ടുണ്ട്‌.
കെ.എസ്‌.ആര്‍.ടി.സി സ്റ്റേഷനില്‍ നിന്ന്‌ പമ്പയിലേക്ക്‌ വരുന്ന പാത വണ്‍വേയാക്കാന്‍ വനംവകുപ്പുമായി ആലോചിച്ച്‌ തീരുമാനിക്കും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക