Image

റസൂല്‍ പൂക്കുട്ടിയുടെ അഭ്യര്‍ത്ഥന: സഹായഹസ്തവുമായി ബോളിവുഡും

Published on 25 August, 2018
റസൂല്‍ പൂക്കുട്ടിയുടെ അഭ്യര്‍ത്ഥന: സഹായഹസ്തവുമായി ബോളിവുഡും

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ബോളിവുഡും. ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി വഴിയാണ് അമിതാഭ് ബച്ചന്‍ ഉല്‍പ്പടെയുള്ള താരങ്ങള്‍ കേരളത്തിന് സഹായമെത്തിച്ചത്. മരുന്നുകള്‍ വസ്ത്രങ്ങള്‍ ഭക്ഷ്യവസ്തൂക്കള്‍ തുടങ്ങിയ താരങ്ങളുടെ സഹായം മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

സംസ്ഥാനത്തിന്റെ ദുരിതത്തില്‍ സഹായിക്കണമെന്ന റസൂല്‍ പൂക്കുട്ടിയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ബോളിവുഡ് താരങ്ങള്‍ ജനങ്ങള്‍ക്ക് ആവശ്യമായ അവശ്യവസ്തുക്കള്‍ കേരളത്തിലേക്ക് എത്തിച്ചത്.

അമുതാഭ് ബച്ചന്‍ ഉല്‍പ്പടെയുള്ള താരങ്ങള്‍ നല്‍കിയ സഹായം റസൂല്‍ പൂക്കുട്ടി ഭൗണ്ടേഷന്റെ പേരില്‍ ക!ഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തി.

തുടര്‍ന്ന് അവ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. സംസ്ഥാനത്തിന്റെ അവസ്ഥ പറഞ്ഞപ്പോള്‍ നിറഞ്ഞമനസോടെയാണ് താരങ്ങള്‍ സഹായിച്ചതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. നിലവില്‍ ബോളിവുഡില്‍ നിന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിക്ക് കൈമാറിയെന്നും തുടര്‍ന്നും കളക്ഷന്‍ നടത്തുകയാണെന്നും അദ്ദഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സഹായമെത്തിക്കാന്‍ റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ തയ്യാറാണെന്നും അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തി അവിടെ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സഹായമെത്തിക്കാമെന്ന് റസൂല്‍ പൂക്കുട്ടി സൂപ്രണ്ട് ഡോക്ടര്‍ ഷര്‍മദിന് ഉറപ്പ് നല്‍കി.

മെഡിക്കല്‍കോളേജില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് കളക്ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച അദ്ദേഹം രാവും പകലും അവിടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വോളന്റിയര്‍ന്മാര്‍ക്ക് നന്ദിയറിയിച്ചാണ് മടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക