Image

അമേരിക്കയിലെ മലയാള സാഹിത്യചരിത്രം അറിയിപ്പ് - എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്

Published on 25 August, 2018
അമേരിക്കയിലെ മലയാള സാഹിത്യചരിത്രം അറിയിപ്പ് - എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്
സുഹൃത്തുക്കളേ,
ഞാന്‍ ഏതാനും വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന ‘അമേരിക്കയിലെ പുതിയ മലയാള സാഹിത്യചരിത്രം‘ പ്രസിദ്ധീകരണത്തിനു തയ്യാറാകുന്നു. നാളിതുവരെ അമേരിക്കയിലെ മലയാളികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എല്ലാ കൃതികളും ഇതില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതില്‍ മിക്കവാറും എല്ലാവരുടെയും വിവരങ്ങള്‍ ചേര്‍ത്തുകഴിഞ്ഞു. പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ള ആരെങ്കിലും ഇനിയും അയച്ചുതരാനുണ്ടെങ്കില്‍ താഴെക്കാണുന്ന വിലാസത്തില്‍ ദയവായി അയച്ചുതരിക.

ആനുകാലികങ്ങളില്‍ മാത്രം ധാരാളം എഴുതുന്നവര്‍, പ്രധാനപ്പെട്ട ചില രചനകള്‍ അയക്കുന്നതോടൊപ്പം ഏതൊക്കെ സാഹിത്യവിഭാഗത്തിലാണ് (ഴലിൃല) എഴുതുന്നതെന്നും അറിയിക്കുക. എല്ലാ എഴുത്തുകാരും അവരെക്കുറിച്ചുള്ള ലഘുവിവരങ്ങള്‍ കൂടി അയക്കണം (അമേരിക്കയില്‍ എന്നു കുടിയേറി, വിലാസം, ഫോണ്‍ നമ്പര്‍, പുരസ്ക്കാരങ്ങള്‍, അംഗീകാരങ്ങള്‍ മുതലായവ). വിലാസം
George Mannickarottu, 219 Kings Court, Stafford, Texas 77477. ഫോണ്‍ 281 857 9221

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക