വാജ്പെയുടെ ചിതാഭസ്മ നിമഞ്ജനചടങ്ങില് പങ്കെടുക്കാന്‍ പോയ ബിജെപി നേതാക്കള്‍ ബോട്ട് മറിഞ്ഞു പുഴയില്‍ വീണു
Published on 26 August, 2018
ലക്നോ:
മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പെയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങില്‍
പങ്കെടുക്കാന്‍ പോയ ബോട്ട് മറിഞ്ഞു ബിജെപി നേതാക്കള്‍ പുഴയില്‍ വീണു. ഇന്ന് കുവനോ
നദിയില്‍ നിമഞ്ജനം ചെയ്യാന്‍ പോകും വഴിയായിരുന്നു അപകടമുണ്ടായത്.
ആളപായമില്ല.
ഒരു എംപി, എംഎല്‍എമാരും ജില്ലാ ജഡ്ജിയും പോലീസ് എസ്പിയും
അടക്കമുള്ള പ്രമുഖരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഈ ബോട്ടില്‍ 17
പേരിലധികമുണ്ടായിരുന്നുവെന്നാണ് സൂചന.
ബോട്ട് തീരത്തോട് അടുത്തപ്പോള്‍
എല്ലാവരും ഇറങ്ങാന്‍ തിരക്കുകൂട്ടിയിരുന്നു ഇതാണ് ബോട്ടിന്റെ നിയന്ത്രണം
നഷ്ടപ്പെടുന്നതിനും മറിയുന്നതിനും കാരണമായത്. ആളുകളുടെ എണ്ണം കൂടിയതാണ്
അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല