മലയാളികള്‍ ഒരു മാസത്തെ ശന്പളം നല്കിയാല് പ്രളയക്കെടുതിയില്‍നിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദുരിതത്തില്‍ സഹായിക്കാന്‍ വരുന്നവരെ തടയുന്ന രീതി സാധാരണ രീതിയില്‍ സ്വീകരിക്കാറില്ലെന്നും ഇപ്പോഴുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളികള്‍ ഒരു മാസത്തെ ശന്പളം സംഭാവന നല്കിയാല് പ്രളയക്കെടുതിയില്‍നിന്നു കേരളം കരകയറും. ഒന്നിച്ചു നല്കണമെന്നില്ല. ഒരു മാസത്തിലെ മൂന്നു ദിവസത്തെ ശന്പളം എന്ന രീതിയില്‍ ഗഡുക്കളായി നല്കിയാല് മതി. നമ്മുടെ നാട് ലോകവ്യാപകമായി വ്യാപിച്ചു കിടക്കുന്നതാണ്. അവരൊക്കെ ജോലി എടുക്കുന്നവരാണ്. അങ്ങനെ ഉള്ളവര്‍ ഒരു മാസത്തെ ശന്പളം ഇക്കാര്യത്തില്‍ നല്കുന്നു എന്നു സങ്കല്‍പ്പിക്കുക. ഇപ്പൊ ഒരു സങ്കല്‍പ്പമാണ് പറയുന്നത്. എന്നാല്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്ന ഒരു കാര്യമാണ് പറയുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
യുഎഇ ധനസഹായത്തിന്റെ കാര്യത്തില്‍, എത്ര തുകയാണ് എന്നതല്ല, സഹായം രാജ്യം സ്വീകരിക്കുമോ എന്നതാണ് പ്രശ്നമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.