അര്‍ണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി
Published on 26 August, 2018
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് ഒരു കൂട്ടം കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. പതിവ് കോണ്‍ഗ്രസ് ശൈലിയിലുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ചന്ദ്രേശഖര്‍ ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് താന്‍ മറുപടി പറയുന്നത് ചിലര്‍ എന്നോട് ഇക്കാര്യം ചോദിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല