Image

ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന്‌ മന്ത്രി മേനക

Published on 26 August, 2018
ഇന്ത്യ 'അഹിംസ ഇറച്ചി' പുറത്തിറക്കുമെന്ന്‌ മന്ത്രി മേനക
മോദി സര്‍ക്കാര്‍ അധികാരത്തില്‌ വന്നതിന്‌ ശേഷം പാര്‍ട്ടിയേയും സര്‍ക്കാറിനേയും ഏറ്റവും പ്രതിരോധത്തിലാക്കിയത്‌ പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും ആക്രമങ്ങളുമായിരുന്നു.

ഇറച്ചിക്ക്‌ വേണ്ടി പശുക്കളെ കൊല്ലുന്നത്‌ എതിര്‍പ്പുകള്‍ക്ക്‌ ഇടയാക്കിയ സാഹചര്യത്തിലാണ്‌
അഹിംസാ ഇറച്ചി (ക്ലീന്‍ മീറ്റ്‌)
കണ്ടുപിടുത്ത
വുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്‌ എത്തുന്നത്‌.

വൈദ്യുതിക്കും കമ്പ്യൂട്ടറിനും പിന്നൊ മറ്റൊരു വിപ്ലവകരമായ കണ്ടുപിടുത്തമാകും അഹിംസാ ഇറച്ചി ന്ന്‌ ജീവക-ഭക്ഷണ സാങ്കേതിക വിദ്യാ വിപ്ലവങ്ങളുടെ ഭാവി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കവേ  കേന്ദ്ര വനിതാ ശിശു ക്ഷേ മന്ത്രി മേനകാ ഗാന്ധിവ്യക്തമാക്കി.

മൃഗങ്ങളെ അറുത്ത്‌ ഇറച്ചിയാക്കാതെ അവയുടെ കോശങ്ങള്‍ ഉപയോഗിച്ച്‌ ലാബുകളില്‍ കൃത്രിമമായി നിര്‍മ്മിക്കുന്ന ഇറച്ചിയാണ്‌ ക്ലീന്‍ മീറ്റ്‌. ലോക വിപണിയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്നെ ഈ ക്ലീന്‍ മീറ്റ്‌ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ വിപണിയില്‍ എത്തിക്കുമെന്നാണ്‌ കരുതുന്നത്‌.

ഒരു മൃഗങ്ങളേയും കൊല്ലേണ്ടതില്ലാത്തതിനാല്‍ ഈ ഇറ
ച്ചി അഹിംസാ ഇറച്ചി എന്ന്‌ അറിയപ്പെടുന്നു.

ഇറച്ചിക്ക്‌ വേണ്ടി പശുക്കളേയും മറ്റ്‌ മാടുകളേയും കൊല്ലുന്നത്‌ ഒഴിവാക്കുന്നതിന്‌ പരിഹാര മാര്‍ഗമെന്നോണമാണ്‌ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതെന്നാണ്‌മന്ത്രി മേനകാ ഗാന്ധി വ്യക്തമാക്കുന്നത്‌.

ഈ പുതിയ സംരഭത്തില്‍ നിക്ഷേപമിറക്കാന്‍ നിരവധി ബിസിനസ്‌ ഭീമന്‍മാര്‍ തയ്യാറെടുക്കുന്നുണ്ട്‌. 46 ശതമാനം ആളുകള്‍ അഹിംസാ ഇറച്ചി സ്ഥിരമായി വാങ്ങാന്‍ തയ്യാറാണ്‌
66 ശതമാനം ജനങ്ങളും ഇത്തരത്തില്‍ ലാബുകളില്‍ നിര്‍മ്മിച്ചെടുക്കുന്ന കൃത്രിമ ഇറച്ചി സ്വീകരിക്കാന്‍ സര്‍വേകള്‍ വ്യക്തമാക്കുന്നതായി മേനകാ ഗാന്ധി അഭിപ്രായപ്പെട്ടു.




















Join WhatsApp News
Tom Abraham 2018-08-26 09:50:52

How many lakhs of rupees , has Menaka given so far to bury or cremate cows killed by flood. Has she visited Kerala at least once to see our Cows or cattle ?

SchCast 2018-08-26 11:10:33
Hey what happened to tom. He used to worship Menaka and was advocating to make her the  prime minister. Looks like he forgot whom he was supporting
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക