Image

മുഖ്യമന്ത്രിയ്ക്ക് പിന്തുണ നല്‍കി എഴുത്തുകാരി ശാരദക്കുട്ടി

Published on 27 August, 2018
 മുഖ്യമന്ത്രിയ്ക്ക് പിന്തുണ നല്‍കി എഴുത്തുകാരി ശാരദക്കുട്ടി

സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി എഴുത്തുകാരി ശാരദക്കുട്ടി. എന്നാല്‍ കുറച്ച്‌ കാര്യങ്ങള്‍ കൂടി ചെയ്യണമെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

സംസ്ഥാനത്തെ രക്ഷിക്കാന്‍ ഉള്ള അങ്ങയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. കൂടെ ഇത്രയും കൂടി ചെയ്യണമെന്ന് ഒരു അഭ്യര്‍ഥനയുണ്ട്. ചെയ്യാവുന്നതേയുള്ളു. ശ്രമങ്ങളുടെ ആത്മാര്‍ഥത ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടുകയേയുള്ളു.

1. രാഷട്രീയ പ്രവര്‍ത്തകരെ പുനരധിവസിപ്പിക്കാനായി രൂപം കൊടുത്തിട്ടുള്ള സകലവിധ കോര്‍പറേഷനുകള്‍, മിഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങി സര്‍ക്കാര്‍ ഖജനാവ് ചോര്‍ത്തുന്ന എല്ലാ സംവിധാനങ്ങളും ഒറ്റയടിക്ക് പിരിച്ചുവിട്ട് അവരനുഭവിക്കുന്ന സകല സുഖ സൗകര്യങ്ങളും സര്‍ക്കാരിലേക്ക് വകയിരുത്തുക.

2. കോര്‍പ്പറേഷനുകള്‍, ബോര്‍ഡുകള്‍ തുടങ്ങിയവയിലെ എല്ലാ രാഷ്ട്രീയ നിയമനങ്ങളും റദ്ദുചെയ്യുക.

3.മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പൊതുഖജനാവില്‍ നിന്ന് കൈപ്പറ്റുന്ന ശമ്ബളേതര ആനുകൂല്യങ്ങള്‍ മുന്‍കാല പ്രാബല്യത്തോടെ റദ്ദ് ചെയ്യണം.

4. MLA മാരുടെ ചികിത്സാച്ചെലവുകള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്ത് ആ ചെലവ് നിര്‍വ്വഹിക്കണം.

5: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലെ എണ്ണം പരമാവധി 15 ആക്കണം. അവരുടെ നിയമന കാലാവധി മന്ത്രിമാരുടേതിന് കോ ടേര്‍മിനസ് ആകണം.

6. മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണം അങ്ങ് തന്നെ ആലോചിച്ച്‌ അടിയന്തിരമായി വേണ്ടത് ചെയ്യണം. ഈ കൊച്ചു സംസ്ഥാനത്തിന് ഇത്രയധികം ഉപദേശകരെ ഈ ദുരന്തകാലത്ത് താങ്ങാനുള്ള ശേഷിയില്ല.

Join WhatsApp News
Rajani Baburajan 2018-08-28 05:16:18

ശ്രീ സഖാവ് VS: ഭരണ പരിഷ്കാര കമ്മീഷൻ ലീഡർ എന്ന അങ്ങയുടെ സ്ഥാനം കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അത്യാവശ്യമല്ല എന്ന് തോന്നുന്നു എങ്കിൽ ആ സ്ഥാനത്തുനിന്നും വിരമിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

താങ്കളുടെ തീരുമാനം മറ്റുള്ളവർക്കും ഒരു മാതൃകയാകും എന്ന പ്രതീക്ഷയോടെയാണ് ഇതെഴുതുന്നത്. 
-------

കേരളരാഷ്ട്രീയത്തിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തിയാണ് സഖാവ് VS . അതുകൊണ്ടാണ് ഇങ്ങനെ ഒരു ആവശ്യം അദ്ദേഹത്തോട് ഉന്നയിക്കുന്നത്. FB post.

ആശ്വാസം + ദുരിതം 2018-08-28 05:36:38
ദുരിത ആശ്വാസ പിരിവ് = ജനങ്ങള്‍ക്ക്‌ എന്നും ദുരിതം 
പിരിവ് കഴിഞ്ഞാല്‍ സഗാക്കള്‍ക്ക് എന്നും ആശ്വാസം 
നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക