Image

ജീവന്‍ നഷ്ടപ്പെടാതെ മനുഷ്യരെ രക്ഷിക്കാനുളള ബാദ്ധ്യത നമുക്കുണ്ടെന്ന് പഠിപ്പിച്ചു തന്നവരാണ് മത്സ്യത്തൊഴിലാളികളെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്

Published on 27 August, 2018
ജീവന്‍ നഷ്ടപ്പെടാതെ മനുഷ്യരെ രക്ഷിക്കാനുളള ബാദ്ധ്യത നമുക്കുണ്ടെന്ന് പഠിപ്പിച്ചു തന്നവരാണ് മത്സ്യത്തൊഴിലാളികളെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്

ജീവന്‍ നഷ്ടപ്പെടാതെ മനുഷ്യരെ രക്ഷിക്കാനുളള ബാദ്ധ്യത നമുക്കുണ്ടെന്ന് പഠിപ്പിച്ചു തന്നവരാണ് മത്സ്യത്തൊഴിലാളികളെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കോതകുളം-വലപ്പാട് അനുഗ്രഹ ഓഡിറ്റോറിയത്തില്‍ പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുളള ആദരവ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നാളെ ഒരു ദുരന്തമുണ്ടായാല്‍ അതെങ്ങനെ ഒറ്റക്കെട്ടായി നേരിടാമെന്ന പാഠം കൂടി നമുക്ക് പഠിപ്പിച്ചു തന്നു. മാനവികത എന്തെന്നും നമ്മുടെ മനസ് എത്ര വിശാലമാക്കാമെന്നും അതൊരു സംസ്‌കാരമാക്കി മാറ്റാമെന്നുമാണവര്‍ ദുരന്തമുഖത്ത് കാഴ്ചവച്ചത്. ഇതിലൂടെ മനുഷ്യജീവിതത്തിന് ഒട്ടനവധി ആശയഗതികള്‍ സംഭാവന ചെയ്യാനായി. ഇതു വരും നാളുകളില്‍ ചരിത്രത്തിന്റെ ഭാഗമായി ഇടംപിടിച്ച്‌ പുതിയ രചനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജീവന്‍വരെ പണയംവച്ചുളള മത്സ്യത്തൊഴിലാളികള്‍ കാട്ടിത്തന്നത്. ഇത് പ്രതിബദ്ധത ഒന്നു കൊണ്ടുമാത്രമാണ്. അനന്യമായ അവരുടെ രക്ഷാപ്രവര്‍ത്തനം ലോകത്തിനുതന്നെ മാതൃക സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, സി.എന്‍. ജയദേവന്‍ എം.പി., എം.എല്‍.എമാരായ ഗീതാഗോപി, വി.ആര്‍. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക