Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി

Published on 27 August, 2018
 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി

പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവര്‍ണര്‍ പി സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നല്‍കി.

രാജ്ഭവനില്‍വെച്ചാണ് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവര്‍ണര്‍ 2,50,000 രൂപയുടെ ചെക്ക് കൈമാറിയത്. നേരത്തെ ആഗസ്റ്റ് 14ന് ഗവര്‍ണര്‍ ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഉന്നത ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക