Image

കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി

Published on 27 August, 2018
കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. 12,​000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നല്‍കേണ്ടി വരും. സബ്സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാണ്.

നേരത്തെ കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഇടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം വിവാദമാവുകയും ജനരോക്ഷം ഉണ്ടാകുകയും ചെയ്തതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വിശദമാക്കുകയായിരുന്നു. പ്രളയബാധിത മേഖലയിലെ ഓരോ കുടുംബത്തിനും 15 കിലോ വീതം മാസംതോറും നല്‍കാനാണ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ അരി ആവശ്യപ്പെട്ടത്. പിന്നീട് ഇത് വിവാദമായതോടെ പിന്‍വലിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക