Image

കേരളത്തിന് കൈത്താങ്ങായി 10 കോടി രൂപ സമാഹരിച്ച എന്‍ഡി ടിവിയ്ക്ക് നന്ദി അറിയിച്ച്‌ മലയാളികള്‍

Published on 27 August, 2018
കേരളത്തിന് കൈത്താങ്ങായി 10 കോടി രൂപ സമാഹരിച്ച എന്‍ഡി ടിവിയ്ക്ക് നന്ദി അറിയിച്ച്‌ മലയാളികള്‍

 പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി 10 കോടി രൂപ സമാഹരിച്ച എന്‍ഡി ടിവിയ്ക്ക് നന്ദി അറിയിച്ച്‌ മലയാളികള്‍.

എന്‍ഡി ടിവിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് സൈബര്‍ മലയാളികള്‍ നന്ദി അറിയിച്ച്‌ രംഗത്തെത്തുന്നത്.

മാത്രമല്ല, എന്‍ഡി ടിവി ആപ്പിന് പ്ലേസ്റ്റോറില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയും മലയാളികള്‍ ചാനലിനോട് നന്ദി അറിയിച്ചു. thankyoundtv എന്ന ഹാഷ്ടാഗില്‍ നന്ദി പ്രചാരണവും നടക്കുന്നുണ്ട്.

എന്‍ഡി ടിവി ഇന്നലെ സംഘടിപ്പിച്ച 'ഇന്ത്യ ഫോര്‍ കേരള' പരിപാടിയിലൂടെ 10 കോടിയിലേറെ രൂപയാണ് സ്വരൂപിച്ചത്. ഇതാദ്യമായാണ് ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തിലൊരു ധനസമാഹരണം നടക്കുന്നത്.

സന്നദ്ധ സംഘടനയായ പ്ലാന്‍ ഇന്ത്യയുമായി ചേര്‍ന്നാണ് എന്‍ഡി ടിവി ധനസമാഹരണം നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക