Image

മേഘാലയ ഉപതിരഞ്ഞെടുപ്പ് ; മുഖ്യമന്ത്രി കോര്‍ണാഡ് സാങ്മയ്ക്ക് 8000 വോട്ടിന്റെ ഭൂരിപക്ഷ വിജയം

Published on 27 August, 2018
മേഘാലയ ഉപതിരഞ്ഞെടുപ്പ് ; മുഖ്യമന്ത്രി കോര്‍ണാഡ് സാങ്മയ്ക്ക് 8000 വോട്ടിന്റെ ഭൂരിപക്ഷ വിജയം

 സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെ തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കോര്‍ണാഡ് സാങ്മയ്ക്ക് സൗത്ത് തുറയില്‍ 8000 വോട്ടിന്റെ ഭൂരിപക്ഷ വിജയം. തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ റാണിക്കൂരില്‍ യു.ഡി.പി സ്ഥാനാര്‍ഥി പയസ് മാര്‍വ്വെന്‍ ലീഡ് ചെയ്യുകയാണ്. ഇതോടെ കോണ്‍ഗ്രസിനും എന്‍.പി.പി ക്കും മേഘാലയയില്‍ 20 സീറ്റുകളാകും. എന്‍.സി.പി, യു.ഡി.പി, ബി.ജെ.പി എന്നിവരുടെ പിന്തുണയും എന്‍.പി.പിക്കുണ്ട്.

നിലവില്‍ നിയമസഭാംഗമല്ലാത്ത മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മത്സരിച്ച മണ്ഡലമായ ദക്ഷിണ ടുറ, കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന മാര്‍ട്ടിന്‍ ദംഗോ കോണ്‍ഗ്രസ് വിട്ട് എന്‍പിപി ടിക്കറ്റില്‍ മത്സരിച്ച റാണിക്കോര്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. ഇരു മണ്ഡലങ്ങളും എസ് ടി സംവരണ മണ്ഡലങ്ങളാണ്.

ഫലം ബിജെപി-എന്‍പിപി സഖ്യത്തിന്റെ ഭരിക്കാനുള്ള ഭൂരിപക്ഷത്തെ ബാധിക്കില്ലെങ്കിലും 19 സീറ്റുള്ള എന്‍പിപി ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നേട്ടമുണ്ടാക്കി ഏറ്റവും വലിയ ഒറ്റകക്ഷിയാകാമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസിന്റെ റാണിക്കൂര്‍ എം.എല്‍.എ മാര്‍ട്ടിന്‍.എം.ഡാങ്കൂ എന്‍.പി.പി യിലേക്ക് ചേക്കേറിയതോടെയാണ് റാണിക്കൂര്‍ നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ കാരണം. മേഘാലയ മുഖ്യമന്ത്രിയായി കോര്‍ണാഡ് സാങ്മ തുടരണോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ്.

മേഘാലയയില്‍ 20 സീറ്റുകളുള്ള കോണ്‍ഗ്രസിനെ പിന്‍തള്ളി ബി.ജെ.പിയുമായുള്ള സഖ്യ രൂപീകരണത്തിലൂടെയാണ് 19 സീറ്റുകളുള്ള എന്‍.പി.പി ഭരണത്തിലെത്തിയത്. നിലവിലെ തുറ എം.പി ആയ കോര്‍ണാഡ് സാങ്മ മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ 60 അംഗ നിയമസഭയില്‍ സ്ഥാനമുറപ്പിക്കണം.

ഉത്തരാഖണ്ഡിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന മേഘാലയയിലും വിമത എംഎല്‍എമാരെ കൂട്ട് പിടിച്ച്‌ ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മേഘാലയയില്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയ്ക്ക് എതിരെ മന്ത്രിമാരും എംഎല്‍എമാരും രംഗത്തെത്തിയതാണ് ഭരണ പ്രതിസന്ധിക്ക് കാരണം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നും മുഖ്യമന്ത്രിയെ മാറ്റണം എന്നുമാണ് വിമതരുടെ ആവശ്യം. മേഘാലയ വിഷയം ഗൗരവത്തോടെ ആണ് കോണ്‍ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്.

കര്‍ണാടകയുടെ ആവര്‍ത്തനമായിരുന്നു മേഘാലയിലും. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കര്‍ണാടകയിലെ പോലെ മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്ന് കാത്തിരുന്നു തന്നെ അറിയണം. കൂട്ടുപിടിക്കാതെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല എന്നതും വസ്തുതയാണ്. അതേസമയം കര്‍ണാടകയില്‍ ഏറ്റ ക്ഷീണം ബിജെപിക്ക് വലിയ തലവേദന ആയിരിക്കുമ്ബോള്‍ മേഘാലയ നഷ്ടപ്പെടുത്താന്‍ അവര്‍ തയ്യാറാകില്ല. മേഘാലയയില്‍ സര്‍ക്കാര്‍ താഴെ വീണാല്‍ 2019ലേക്ക് കടക്കുന്ന ബിജെപിക്ക് വലിയ തിരിച്ചടിയാകും മേഘാലയ കരുതിവയ്ക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക