കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേക്ക് സണ്ണി ലിയോണ്‍ സംഭാവന ചെയ്ത വിവരം മാധ്യമ ശ്രദ്ധ നേടിയിരുന്നു. കേരളത്തിനായി അവര്‍ അഞ്ചു കോടി നല്കി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കേരളത്തിലേക്ക് സഹായം എത്തിക്കുന്നുണ്ട് എന്നും തുക എത്രയാണ് എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നും സണ്ണി ലിയോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട സണ്ണി ലിയോണ്‍ താനും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ചേര്‍ന്ന് കേരളത്തിലേക്ക് സാധനനങ്ങള്‍ അയക്കുന്നതിന്റെ ചിത്രവും പങ്കു വച്ചു
1200 കിലോ (1.3 ടണ്‍) അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേയും കൂടി ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയും എന്നാണു പ്രതീക്ഷിക്കുന്നത്. ഈ വലിയ സംരംഭത്തിലെ ഒരു ചെറിയ തുള്ളിയാണ് എന്ന് അറിയാം, എന്നാലും കേരളത്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. മനുഷ്യത്വത്തിന്റെ ആര്‍ദ്രമായ മുഖം കണ്ടു. കേരളത്തിനെ സഹായിക്കാനായി ജുഹുവിലെ ബിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി. നിങ്ങള്‍ അത്ഭുതമാണ്, സണ്ണി ലിയോണ്‍ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.