Image

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോക ബാങ്കിന്റെ സഹായം തേടും

Published on 27 August, 2018
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോക ബാങ്കിന്റെ സഹായം തേടും
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലോക ബാങ്കിന്റെ സഹായം തേടും. ഉടന്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് ധന വകുപ്പ് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക ബാങ്ക് അടക്കമുള്ള രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങള്‍ കുറഞ്ഞ പലിശയ്ക്ക് കേരളത്തിന് വായ്പ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
അതിനിടെ ദുരന്തം മറികടക്കാന്‍ കൂടുതല്‍ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയയും നാളെ സംസ്ഥാനത്തെത്തും.
പുനര്‍നിര്‍മാണത്തിന് വലിയ തോതില്‍ പണം ആവശ്യമായതിനാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേരളം ഉന്നയിക്കും. ജിഎസ്ടി ക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും. പ്രളയം നേരിടാനായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 600 കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ സംഭാവനയായി 700 കോടിയിലധികം രൂപ ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക