Image

പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

Published on 28 August, 2018
പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി
 പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മൂ​വാ​യി​ര​ത്തി​ല​ധി​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് 70,000 -ലേ​റെ പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് ആ​ല​പ്പു​ഴ ഡി​സി​സി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു. 

മ​ഴ​ക്കെ​ടു​തി​യി​ല്‍ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു കെ​പി​സി​സി നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ന്ന ആയിരം വീ​ടു​ക​ളി​ല്‍ 20 എ​ണ്ണം നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള്ള തു​ക കോണ്‍ഗ്രസ് അധ്യക്ഷന് ഈ ​ച​ട​ങ്ങി​ല്‍ കൈ​മാ​റി. ഓ​ഖി ദു​ര​ന്ത​ത്തി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ല്ലെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു. 

ചെ​ങ്ങ​ന്നൂ​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷ​മാ​ണ് രാ​ഹു​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ എ​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബി​ലാ​ണ് അ​ദ്ദേ​ഹം ആ​ദ്യ​മെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ഐ​എ​ച്ച്‌​ആ​ര്‍​ഡി എ​ന്‍​ജി​നീ​യ​റിം​ഗ് ക്യാ​മ്ബും അ​ദ്ദേ​ഹം സ​ന്ദ​ര്‍​ശി​ച്ചു. 

ഇ​പ്പോ​ള്‍ ആ​ല​പ്പു​ഴ​യി​ലു​ള്ള രാ​ഹു​ല്‍ ഉ​ട​നെ കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കും. ആ​ലു​വ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളും ചാ​ല​ക്കു​ടി​യി​ലെ​യും ചേ​ന്ദ​മം​ഗ​ല​ത്തേ​യും പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​ന് വി​മാ​ന​ത്തി​ല്‍ കോ​ഴി​ക്കോ​ടി​ന് തി​രി​ക്കും. തു​ട​ര്‍​ന്നു ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന വ​യ​നാ​ട്ടി​ലെ കോ​ട്ട​ത്ത​റ ഗ്രാ​മം സ​ന്ദ​ര്‍​ശി​ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക