Image

സക്കറിയ മാര്‍ നിക്കൊളാവോസ് തിരുമേനിയുടെ ജൂബിലി

Published on 28 August, 2018
സക്കറിയ മാര്‍ നിക്കൊളാവോസ് തിരുമേനിയുടെ ജൂബിലി
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയ മാര്‍ നിക്കൊളാവോസ് തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി ലോംഗ് ഐലന്‍ഡ്  സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ ചുമതലയില്‍ ആഘോഷിച്ചു. 

ഓഗസ്റ്റ് 26 ഞായറാഴ്ച അഭിവന്ദ്യ  തിരുമേനി ദേവാലയത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. തദനന്തരം നടന്ന അനുമോദന സമ്മേളനത്തില്‍ ഇടവക വികാരി ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, അസിസ്റ്റന്റ് വികാരി റവ. ഫാ. എബി ജോര്‍ജു് എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. 

തന്നോടു കാട്ടിയ സ്‌നേഹത്തിനു് അഭി. തിരുമേനി സമുചിതമായ മറുപടി പറഞ്ഞു. ജലപ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങളെ നമ്മുടെ കഴിവിന്റെ അങ്ങേയറ്റം സഹായിക്കണമെന്നു് തിരുമേനി ഉല്‍ബോധിപ്പിച്ചു. കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന അഭി. തിരുമേനിയുടെ രണ്ടു സഹോദരന്മാരും സഹോദരിയും കുടുംബസമേതം സന്നിഹിതരായിരുന്നു. കേക്കു മുറിച്ച് വളരെ ലളിതമായ രീതിയില്‍ ആണു് ജൂബിലി ആഘോഷിച്ചത്. സന്നിഹിതരായിരുന്ന എവര്‍ക്കും ഭക്ഷണം നല്‍കി. 
സക്കറിയ മാര്‍ നിക്കൊളാവോസ് തിരുമേനിയുടെ ജൂബിലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക