Image

സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചു

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആ.ഒ) Published on 28 August, 2018
സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചു
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ദൈവാലയത്തില്‍ വച്ച് സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ബലിയര്‍പ്പണത്തിലും, തിരുശേഷിപ്പു വണക്കആചരണകര്‍മ്മങ്ങളിലും. ഇടവക വികാരി റവ. ഫാ.തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അസിസ്റ്റന്‍റ് വികാരി റവ.ഫാ. ബിന്‍സ് ചേത്തലില്‍,റവ.ഫാ.സ്റ്റീഫന്‍ നടക്കുഴക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക എന്നത് ആപ്തവാക്യമായി സ്വീകരിച്ച് തിരുസഭയില്‍ അജപാലന രംഗത്ത് വലിയ നവീകരണങ്ങള്‍ കൊണ്ടുവന്ന മാര്‍പാപ്പയാണ് വിശുദ്ധ പത്താം പിയൂസ്. 1911 ഓഗസ്റ്റ് 29ന് കോട്ടയം വികാരിയത്ത് തെക്കുംഭാഗ സിറോമലബാര്‍ സമൂഹത്തിന് അനുവദിച്ചു തന്നത് വിശുദ്ധ പത്താം പീയൂസാണ്. വിശുദ്ധ കുര്‍ബാനയുടെ പാപ്പാ എന്നറിയപ്പെടുന്ന വി.പത്താം പിയൂസ് ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വര്‍ഗീയ മാധ്യസ്ഥനാണ്.. മഹത്വ ത്തിലേക്കുള്ള വഴി എളിമയും ദാരിദ്ര്യാരൂപിയിലുള്ള ജീവിതവുമാണെന്ന് ലോകത്തെ പഠിപ്പിച്ച വിശുദ്ധനാണെന്നും, വിശ്വാസപരിശീലനത്തിന്‍റെയും കൂദാശ ജീവിതത്തിന്‍റെയും പ്രാധാന്യം ആധുനിക ലോകത്തിന് ഇണങ്ങിയ രീതിയില്‍ വിശ്വാസ സമൂഹത്തെ പരിശീലിപ്പിക്കുവാന്‍ മാര്‍ഗ്ഗരേഖ നിശ്ചയിച്ചുതന്നതും വി.പത്താം പീയൂസാണെയെന്ന് തിരുനാള്‍ സന്ദേശത്തില്‍ ഫാദര്‍ മുളവനാല്‍ അനുസ്മരിപ്പിച്ചു. വിശുദ്ധന്റെ തിരുശേഷിപ്പ് സെ.മേരീസ് ദേവാലയത്തില്‍ പൊതു വണക്കത്തിന് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്. അനുഗ്രഹ പ്രഭചൊരിഞ്ഞ തിരുശേഷിപ്പു വണക്കത്തില്‍ അനേകര്‍ പങ്കെടുത്തു മടങ്ങി.
സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചു
സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചു
സെന്റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക