Image

പ്രളയം :കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

Published on 29 August, 2018
പ്രളയം :കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം

പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രം 1,361 കോടി രൂപയുടെ നഷ്ടം. 57,000 ഹെക്ടറിലെ കൃഷിയാണ് പ്രളയത്തില്‍ നശിച്ചത്. പ്രളയം അതിരൂക്ഷമായ ജില്ലകളിലൊന്നായ ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായിരിക്കന്നത്. 370 കോടിയുടെ നഷ്ടമാണ് ആലപ്പുഴയില്‍ കണക്കാക്കിയിരിക്കുന്നത്.

മലപ്പുറത്ത് 202 കോടിയുടെ നഷ്ടവും ഇടുക്കിയില്‍ 145 കോടിയുടെ നഷ്ടവുമാണ് കണക്കാക്കുന്നത്. കാസര്‍ഗോഡ് ആണ് ഏറ്റവും കുറവ് നഷ്ടം. സംസ്ഥാനത്ത് വാഴകൃഷിയാണ് കൂടുതല്‍ നശിച്ചത്. 586 കോടിയുടെ വാഴകൃഷി നശിച്ചു. 391 കോടി രൂപയുടെ നെല്‍കൃഷിയും 104 കോടി രൂപയുടെ പച്ചക്കറി കൃഷിയുമാണ് നശിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക