Image

ഇനി ചുംബനരംഗം അഭിനയിക്കില്ലെന്ന് പ്രിയാമണി

Published on 29 August, 2018
 ഇനി ചുംബനരംഗം അഭിനയിക്കില്ലെന്ന് പ്രിയാമണി

വിവാഹ ശേഷം സിനിമയില്‍ നിന്നും തങ്ങളുടെ കരിയറില്‍ നിന്നും നടിമാര്‍ അല്‍പം ബ്രേക്ക് എടുക്കാറുണ്ട്. എന്നാല്‍ പ്രിയമണി ഇവരിന്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്. 2017 ആഗസ്റ്റില്‍ മുസ്തഫ രാജ് എന്ന യുവ ബിസിനസ്സ്കാരനെയാണ് താരം വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹ ശേഷവും ഒരു ബ്രക്ക് പോലും എടുക്കാതെ തന്റെ കരിയറുമായി മുന്നോട്ട് പോകുകയായിരുന്നു. വിവാഹ ശേഷം ശക്തമായ തീരുമാനങ്ങളാണ് നടി എടുത്തിയിട്ടുണ്ട്. അത് താരം പങ്കുവെയ്ക്കുകയാണ്.

സിനിമയിലെ ഇനി ചുംബനരംഗം ഇനി അഭിനയിക്കില്ലെന്ന് പ്രിയാമണി വ്യക്തമാക്കിയിട്ടുണ്ട്.ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും നടനുമായി കൂടുതല്‍ ഇഴുകി അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല. അതിനാലാണ് താന്‍ ഇത്തരത്തിലുളള തീരുമാനം എടുത്തതെന്ന് പ്രിയ പറഞ്ഞു. കുടുബാംഗങ്ങള്‍ എന്നതിലുപരി മുസ്തഫയ്ക്ക് നയികന്മാരോട് അധികം ചേര്‍ന്ന് അഭിനയിക്കുന്നതിനോട് അത്രവലിയ താല്‍പര്യമില്ല. അത് സ്വഭാവികമാണെന്നും നടി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക