Image

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു കൂടുന്നുവെന്ന് യു എസ് പഠന റിപ്പോര്‍ട്ട്

Published on 29 August, 2018
അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു കൂടുന്നുവെന്ന്  യു എസ് പഠന റിപ്പോര്‍ട്ട്

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു കൂടുന്നുവെന്ന് യു എസിലെ ഹാര്‍ഡ് ടിഎച്ച്‌ ചാന്‍ സ്‌കൂളിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മൂലം അരി ഗോതമ്ബ് ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് പോഷകാംശങ്ങളുടെ അളവ് കുറയുമെന്നും പഠനം പറയുന്നു. 2050 ആകുമ്ബോഴേക്കും ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യ പ്രശനങ്ങള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

17.5 കോടി ജനങ്ങളുള്ള ലോകത്ത് സിങ്കിന്റെ കുറവ് ഉണ്ടാകുമ്ബോള്‍ അതില്‍ അഞ്ച് കോടി ജനങ്ങള്‍ ഇന്ത്യക്കാരാണന്നും പഠനം സൂചിപ്പിക്കുന്നു. നാലു കോടിയിലേറെ ഇന്ത്യക്കാരിലായിരിക്കും പ്രോട്ടിന്‍ അളവിന്റെ കുറവ് രേഖപ്പെടുത്തുക. അമ്ബത് കോടിയിലേറെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇരുമ്ബിന്റെ കുറവ് മൂലം വിളര്‍ച്ച ബാധിക്കുന്നതെന്നും ഹാര്‍ഡ് ടിഎച്ച്‌ ചാന്‍ സ്‌കൂളിന്റെ പഠന റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക