Image

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല, ശക്തമായ മഴയെന്ന് കേന്ദ്ര ജല കമ്മിഷന്‍

Published on 29 August, 2018
പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതല്ല, ശക്തമായ മഴയെന്ന് കേന്ദ്ര ജല കമ്മിഷന്‍
അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ്‌ കേരളത്തിലെ പ്രളയത്തിന് കാരണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ വ്യക്തമാക്കി. ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന വാദങ്ങളും ജല കമ്മിഷന്‍ പ്രളയവിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര തള്ളി. അണക്കെട്ടുകളില്‍ വളരെവേഗം നിറഞ്ഞതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റുവഴിയില്ലായിരുന്നു. കേരളത്തിലെ ഭൂപ്രകൃതിയും ദുരന്തത്തിന് ആക്കംകൂട്ടി. പ്രളയത്തെ കുറിച്ചുള്ള അന്തിമ പഠനറിപ്പോര്‍ട്ട് കമ്മിഷന്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികലമായ വികസപ്രവര്‍ത്തനങ്ങളും കൈയേറ്റങ്ങളും സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. അണക്കെട്ടുകള്‍നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകില്ലായിരുന്നു.പ്രതീക്ഷിക്കാത്ത രീതിയിലാണ് ജലനിരപ്പ് ഉയര്‍ന്നത്. നിയന്ത്രിക്കാന്‍ കഴിയാത്ത ദുരന്തമായിരുന്നു കേരളത്തിലേത്. നൂറോ, അന്‍പതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണ്ടാകുന്ന പ്രളയമായിരുന്നു കേരളത്തില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്ബോള്‍ പ്രളയം നല്‍കിയ പാഠങ്ങള്‍ കണക്കിലെടുത്ത് വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കേന്ദ്ര ജല കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക