Image

അ​സാ​ധു​വാ​ക്കി​യ 99.3 ശ​ത​മാ​നം നോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ര്‍​വ് ബാ​ങ്ക്

Published on 29 August, 2018
 അ​സാ​ധു​വാ​ക്കി​യ 99.3 ശ​ത​മാ​നം നോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ര്‍​വ് ബാ​ങ്ക്
ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​സാ​ധു​വാ​ക്കി​യ 99.3 ശ​ത​മാ​നം നോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ര്‍​വ് ബാ​ങ്ക്. 15.41 ല​ക്ഷം കോ​ടി​യു​ടെ 1000, 500 രൂ​പ നോ​ട്ടു​ക​ളാ​ണ് 2016 ന​വം​ബ​ര്‍ എ​ട്ടി​ന് മോ​ദി സ​ര്‍​ക്കാ​ര്‍ നി​രോ​ധി​ച്ച​ത്. ഇ​തി​ല്‍ 15.31 ശ​ത​മാ​നം നോ​ട്ടു​ക​ളും തി​രി​ച്ചെ​ത്തി​യ​താ​യാ​ണ് ആ​ര്‍​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ആ​ര്‍​ബി​ഐ​യു​ടെ 2017-18 വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടി​ലാ​ണ് തി​രി​കെ​യെ​ത്തി​യ നോ​ട്ടു​ക​ളു​ടെ ക​ണ​ക്ക് വ്യ​ക്ത​മാ​ക്കി​യ​ത്. പ​തി​നാ​യി​രം​കോ​ടി​യു​ടെ നോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് തി​രി​കെ​യെ​ത്താ​ത്ത​ത്. പി​ന്‍​വ​ലി​ച്ച നോ​ട്ടു​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് നോ​ട്ടു​ക​ള്‍ എ​ണ്ണി​തീ​ര്‍​ന്നി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ മ​റു​പ​ടി. നോ​ട്ട് നി​രോ​ധ​ന​ത്തി​നു​ശേ​ഷം 2016-17ല്‍ ​പു​തി​യ 500, 2000 നോ​ട്ടു​ക​ള്‍ അ​ച്ച​ടി​ക്കു​ന്ന​തി​നാ​യി 7,965 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​ക്കാ​ള്‍ ര​ണ്ടി​ര​ട്ടി​യാ​ണി​ത്. 2017 ജൂ​ലൈ മു​ത​ല്‍ 2018 ജൂ​ണ്‍ വ​രെ 4,912 കോ​ടി രൂ​പ​യാ​ണ് പു​തി​യ നോ​ട്ടി​നാ​യി ചെ​ല​വി​ട്ട​ത്. 

നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ച കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​ര്‍​ബി​ഐ​യു​ടെ​യും തീ​രു​മാ​നം പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന് ക​രു​ത്ത് പ​ക​രു​ന്ന​താ​ണ് പു​തി​യ ക​ണ​ക്കു​ക​ള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക