Image

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്‌ത്രീക്കെതിരെ വധ ശ്രമം

Published on 29 August, 2018
ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്‌ത്രീക്കെതിരെ വധ ശ്രമം


കോട്ടയം : തനിക്കെതിരെ വധശ്രമമുണ്ടായതായി ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്‌ത്രീ. കുറവിലങ്ങാട്‌ പൊലീസിലാണ്‌ കന്യാസ്‌ത്രീ പരാതി നല്‍കിയത്‌. ഗൂഢാലോചന വെളിപ്പെടുത്തിയത്‌ മഠത്തിലെ ജീവനക്കാരെന്ന്‌ കന്യാസ്‌ത്രീ അറിയിച്ചിട്ടുണ്ട്‌.

താന്‍ സഞ്ചരിക്കാനിരുന്ന വാഹനത്തിന്റെ ബ്രേക്ക്‌ തകരാറിലാക്കാന്‍ നീക്കമുണ്ടായതായാണ്‌ പരാതിയില്‍ പറയുന്നത്‌. ബിഷപ്പിന്റെ ബന്ധുവാണ്‌ ബ്രേക്ക്‌ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടതെന്ന്‌ ജീവനക്കാരന്‍ അറിയിച്ചു.


Join WhatsApp News
Catholic 2018-08-29 08:11:52
ഇയാൾ കാരണം നാറിയിട്ട് ഇരിക്കാൻ വയ്യല്ലോ. ഇവനെ പുറത്താക്കാൻ സഭക്ക് ത്രാണിയില്ലേ? ഇവനെ ബിഷപ്പ് ആക്കിയവരെയാണ് കാണേണ്ടത് 
Catholic-2 2018-08-29 16:45:54
കന്യാസ്ത്രിയെ? മറക്കുകയും പൊറുക്കുകയും ഒക്കെയാണ് ക്രൈസ്തവ  വിശ്വാസം. സഭയെ മൊത്തം നാറ്റിച്ചെ അടങ്ങു എന്ന പോക്ക് 
കപ്യാർ 2018-08-30 15:55:38
ഞങ്ങടെ കന്യാസ്ത്രീ ഞങ്ങടെ ബിഷപ്പ് / പാതിരി. നിങ്ങളാരാ എന്ന മട്ടിൽ ആണ് സഭയുടെ നിലപാട്. തികച്ചും അപലപനീയം. കടുത്ത മനുഷ്യാവകാശ ലംഘനം. എവിടെ നമ്മുടെ സ്ത്രീ വിമോചകർ. വടക്കേ ഇന്ത്യയിൽ എങ്ങാനും ഒരു പീഡനം നടന്നു എന്ന് കേൾക്കുന്പോൾ ഹാലിളകുന്ന സാംസ്കാരിക നായകർ നായികമാർ എന്തിനും ഏതിനും ബ്ലോഗ് എഴുതുന്ന സിൽമാ ചേട്ടന്മാർ. വെള്ളപ്പൊക്കം കൊണ്ട് രക്ഷപെട്ട ഏക വ്യക്തി ആണ് ഫ്രാങ്കോ മുളക്കൻ. 

Catholic 2018-08-30 16:14:11
Bishop is  bad. Nun is equally shameless. Looks like personal vendetta
ജോൺ 2018-08-30 16:59:33
Nun is equally shameless. Looks like personal vendetta ഇതാണ് ഒരു ശരാശരി വിശ്വാസി. അതുകൊണ്ടു തന്നെ ആണ് ഈ പീഡനങ്ങളും കൊലപാതകങ്ങളും സഭയിൽ തുടരുന്നത്. മറിയക്കുട്ടി കൊലക്കേസുമുതൽ എല്ലാത്തിനും സഭ ഇരയെ ആണ് കുറ്റപ്പെടുത്തി വരുന്നത്. എന്നും വേട്ടക്കാർ സംരക്ഷിക്കുന്ന സഭ. എല്ലാത്തിനും കൂട്ട് നിൽക്കുന്ന ഒരു കൂട്ടം വിശ്വാസികൾ എന്ന ആടുകൾ. ആടുകൾക്ക് അല്പമെങ്കിലും പ്രതികരണ ശേഷി ഉണ്ട്. അത് പോലും ഇല്ലാത്ത അല്മെനികൾ (അളിഞ്ഞ മേനിയോട് കൂടിയവർ) 
George 2018-08-30 20:44:35
എന്തിനാണ് ഈ സഭ പണവും വോട്ടു ബാങ്കും കാണിച്ചു നിയമത്തെ വെല്ലുവിച്ചു ഈ ഫ്രാങ്കോ മാരേ ചുമക്കുന്നത്. ഇനി കന്യാസ്ത്രീ ആണ് തെറ്റുകാരി എങ്കിൽ അവർക്കെതിരെയും കേസ്സു എടുത്തു അന്വേഷിക്കട്ടെ. ഈ വക നികൃഷ്ട ജീവികളെ കൊണ്ട് കുറെ ഒക്കെ നല്ല രതിയിൽ ജീവിക്കുന്ന, സേവനം ചെയ്യുന്ന  പുരോഹിതരെയും ക്രിസ്ത്യൻ സമൂഹത്തെ ആകെയും ജനം പരമ പുച്ഛത്തോടെ ആണ് നോക്കുന്നത്. ആശാറാം ബാപ്പു, ഗുരു രാംസിങ് തുടങ്ങി പുരി ശങ്കരാചാര്യർ വരെ നിയമത്തിനു അതീതർ ആയ രാജ്യത്തു ക്രിസ്ത്യൻ പാതിരിമാർക്‌ വേറൊരു നീതി. ഇത് മറ്റു മതസ്ഥരിൽ ഉണ്ടാക്കുന്ന ക്രിസ്തീയ വിരോധത്തിന് കുറ്റം പറയാനാവുമോ. എന്നിട്ടു വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനിക്ക് രക്ഷയില്ല എന്നും പറഞ്ഞു  മോങ്ങിയിട്ടു കാര്യമില്ല. 
GEORGE 2018-08-31 16:21:14
മറ്റൊരു കന്യാസ്ത്രീയെ കൂടി വക വരുത്തേണ്ടത് (അഥവാ ആത്മഹത്യ ചെയ്യിക്കേണ്ടത്) സഭക്ക് ആവശ്യമായി വന്നിരിക്കുന്ന ഈ അവസരത്തിൽ ഓരോ മലയാളിയും സ്വന്തം സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കാന് ബാധ്യസ്ഥരാണ്!!  
ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കുവാന് അഹോരാത്രം പണിയെടുക്കുന്ന സഭക്ക് ചൂട്ട് പിടിക്കുന്ന ജനം എന്തുകൊണ്ട് ഈ സഭ മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന് പോലും താത്പര്യം കാണിക്കുന്നില്ല എന്ന് ചിന്തിക്കുവാന് തയാറാകണം. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള് ദുരൂഹസാഹചര്യത്തില് മരിച്ചതിന്റെ കണക്കുകള് താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന് അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്??
1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില് വാട്ടര്ടാങ്കില് മരിച്ച നിലയില്കണ്ടെത്തിയ സിസ്റ്റര് ലിന്ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര് ബീന ദുരൂഹ സാഹചര്യത്തില് മടത്തിനുള്ളില് കൊല്ലപ്പെട്ടു. തൃശ്ശൂരില് സിസ്റ്റര് ആന്സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില് സിസ്റ്റര് മഗ്ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില് ആയിരുന്നു. 
1992 മാര്ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്വെന്റിലെ കിണറ്റില് മരിച്ചുകിടന്ന സിസ്റ്റര് അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്ക്കും അറിയാം. 1993ല് സിസ്റ്റര് മേഴ്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല് പാലായിലെ സിസ്റ്റര് ബിന്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില് സിസ്റ്റര് ജ്യോതിസ്, 2000ല് പാലാ സ്നേഹഗിരി മഠത്തിലെ സിസ്റ്റര് പോള്സി, 2006ല് റാന്നിയിലെ സിസ്റ്റര് ആന്സി വര്ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര് ലിസ, 2008ല് കൊല്ലത്ത് സിസ്റ്റര് അനുപ മരിയ, 2011ല് കോവളത്ത് സിസ്റ്റര് മേരി ആന്സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്മരിച്ചു. വാഗമണ് ഉളുപ്പുണി കോണ്വെന്റിലെ സിസ്റ്റര് ലിസ മരിയയെ കിണറ്റില് മരിച്ച നിലയില്കണ്ടെത്തിയതും നമ്മള് കണ്ടതാണ്!! പാലാ ലിസ്യൂ കോണ്വെന്റിലെ സിസ്റ്റര് അമലയുടെ കൊലപാതകത്തില് സഭാധികൃതര് പോലീസില് പരാതി പോലും നല്കിയിട്ടില്ലെന്നത് മുകളില് പറഞ്ഞ മാടന് അരമനക്ക് ഉള്ളില്തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന് ഉപകരിക്കും..!!
.കൊലപാതകങ്ങള് ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള് സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന് ഒരുപാട് വിയര്പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്കുട്ടികളെയും കന്യാസ്ത്രീകള് ആകാന് പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്കുട്ടികള് തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്ആണ്. ഇത്തരം പീഡനങ്ങള് അസഹനീയമായതിന്റെ പരിണിത ഫലങ്ങളാണ് മുകളില് പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള് മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള് ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്ക്കുവേണ്ടി???
Catholic 2018-08-31 18:01:05
THE CATHOLIC CHURCH

Excerpts of an article written by non-Catholic; Sam Miller - a prominent Cleveland Jewish businessman:

"Why would newspapers carry on a vendetta on one of the most important institutions that we have today in the United States , namely the Catholic Church?

Do you know - the Catholic Church educates 2.6 million students everyday at the cost to that Church of 10 billion dollars, and a savings on the other hand to the American taxpayer of 18 billion dollars. The graduates go on to graduate studies at the rate of 92%.

The Church has 230 colleges and universities in the U.S. with an enrollment of 700,000 students.

The Catholic Church has a non-profit hospital system of 637 hospitals, which account for hospital treatment of 1 out of every 5 people - not just Catholics - in the United States today.

But the press is vindictive and trying to totally denigrate in every way the Catholic Church in this country. They have blamed the disease of pedophilia on the Catholic Church, which is as irresponsible as blaming adultery on the institution of marriage.

Let me give you some figures that Catholics should know and remember. For example, 12% of the 300 Protestant clergy surveyed admitted to sexual intercourse with a parishioner; 38% acknowledged other inappropriate sexual contact in a study by the United Methodist Church , 41.8% of clergy women reported unwanted sexual behavior; 17% of laywomen have been sexually harassed. Meanwhile, 1.7% of the Catholic clergy has been found guilty of pedophilia. 10% of the Protestant ministers have been found guilty of pedophilia. This is not a Catholic problem.

A study of American priests showed that most are happy in the priesthood and find it even better than they had expected, and that most, if given the choice, would choose to be priests again in face of all this obnoxious PR the church has been receiving.

The Catholic Church is bleeding from self-inflicted wounds. The agony that Catholics have felt and suffered is not necessarily the fault of the Church. You have been hurt by a small number of wayward priests that have probably been totally weeded out by now and a number of bishops who failed to act.

Walk with your shoulders high and your head higher. Be a proud member of the most important non-governmental agency in the United States .

Then remember what Jeremiah said: 'Stand by the roads, and look and ask for the ancient paths, where the good way is and walk in it, and find rest for your souls'. Be proud to speak up for your faith with pride and reverence and learn what your Church does for all other religions.

Be proud that you're a Catholic."

Please pass this on to every Catholic on your e-mail list

And those that are not!
Catholic 2018-08-31 18:10:59
മഠത്തില്‍ ഉണ്ട് താമസിച്ച് കൂടെ ഒരു ബലാല്‍സംഗവും നടത്തി എന്നു പറയുന്നതില്‍ ചില പൊരുത്തക്കേട് ഇല്ലെ? ആ കന്യാസ്ത്രിക്കു ചെല്ലാതിരിക്കാമായിരുന്നു. മാറി നില്ക്കാമായിരുന്നു. മറ്റു കന്യാസ്ത്രികളെ കൂട്ടി പോകാമായിരുന്നു. ഇതൊന്നും ചെയ്യാതെ 13 തവണ ബലാസംഗത്തിനു ചെനു കൊടുത്തു.
വെള്ളാപ്പള്ളി പറയുന്നതിലും കാര്യമൂണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഓരോന്ന് ചെയ്യും. പിണങ്ങുമ്പോള്‍ അത് പ്രതികാരത്തിനു ഉപയോഗിക്കും.
ഇതിനൊക്കെ അവസരമുണ്ടാക്കിയ ആ -മോനെ ഒട്ടും ന്യായീകരിക്കയല്ല.
ഇനി ക്രിസ്ത്യന്‍ നാമധാരിയായ ആര്‍.എസ്.എസ്. കാരന്‍ പറയുന്നതു പോല്‍ മഠത്തിലൊന്നും വലിയ ഭീകര സംഭവങ്ങളൊന്നുമില്ല. എപ്പോള്‍ വേണമെങ്കിലും മഠം വിട്ടിറങ്ങുകയും ചെയ്യാം. ഒറ്റപ്പെട്ട മരണങ്ങളെയാണ് ആര്‍.എസ്.എസ്. ക്രിസ്യ്ത്യന്‍ വിരോധം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. 
JOHN 2018-08-31 18:57:26
മുഖം വികൃതമായതിനു കണ്ണാടിയെ പഴിക്കുന്ന പേര് വെളിപ്പെടുത്താത്ത കുഞ്ഞാടെ, ഈ സംഭവങ്ങൾ ഇവിടെ അമേരിക്കയിൽ ആയിരുന്നെങ്കിൽ കോട്ടൂരാൻ മുതൽ ഫ്രാങ്കോ വരെ ഉള്ള ഡസൻ കണക്കിന് പുരോഹിതർ ജീവിതത്തിൽ വെളിച്ചം കാണുമായിരുന്നോ ? ജലന്ധർ അരമന വരെ പണയം വെക്കേണ്ടി വരില്ലായിരുന്നോ നഷ്ടപരിഹാരം കൊടുക്കാൻ. വിമർശിക്കുന്നത് സഭ ചെയ്യുന്ന നന്മകളെ കാണാതെ അല്ല. നന്മ ചെയ്യുന്നു എന്നത് കൊണ്ട് ആരും നിയമത്തിനു അതീതർ അല്ല എന്നോർക്കുക.    
ദൈവം പറഞു 2018-09-01 05:46:40

Christian terror: A Christian zealot in Washington state is under arrest after confessing to beheading his girlfriend because she refused to repent. Timothy Paul Hernandez, 32, of Mount Vernon, Washington, has been charged with first-degree murder for killing his girlfriend, Vanessa Cons.

Cons, 27, was found beheaded in a Mount Vernon bedroom with multiple stab wounds to her back and head, court documents state. Hernandez told police that he “had spoken with God,” and God told him to “strike down” his girlfriend because she refused to repent..

Police investigators wrote the following in the official charging documents: Timothy advised that he had spoken with God, who told him to strike down his girlfriend … because she did not repent. Timothy stated that he struck her down, and caused for her head to be removed from her body. Each of the verses that were quoted had passages in them that spoke about women who did not follow God’s word, so God stuck them down. He is in jail, and his bail is set at $1 million. He is scheduled to be arraigned Sept. 6.

If he is a Muslim, black or hispanic he would have been shot- that is America in trump times.

Kerala police must arrest the Jalander rapist.   Just because a woman went to him, he has no right to rape.            Put him in Jail

 

Catholic-2 2018-09-01 07:49:17
സംഗമേയുള്ളു. ബലാല്‍ ഇല്ല. പിന്നെ എങ്ങനെ ആരെ പോലീസ് അറസ്റ്റ് ചെയ്യും?
Holy Catholic Church of ഗുണ്ടകള്‍ 2018-09-01 06:26:48
മഹാനായ.. ജലന്ധർ ഫ്രാങ്കോ അടുത്ത കാലത്തൊന്നും ചാകാതിരുന്നാൽ മതിയായിരുന്നു.. "അഭിവന്ദ്യ ഫ്രാങ്കോ തിരുമേനി സ്വർഗ്ഗാരോഹണം ചെയ്‌തു".. "കാലം ചെയ്തു".. എന്നൊക്കെയുള്ള വായ്ത്താരി കേട്ട് ചെവി പഴുപ്പിക്കേണ്ടി വരില്ലല്ലൊ..
Poor Laity 2018-09-01 09:35:20
Catholic 2, നിയമ വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞത ആണ് താങ്കളെ കൊണ്ട് ഇത് പറയിക്കുന്നത്. കഴിഞ്ഞ വര്ഷം എം വിൻസെന്റ് എന്ന ജനപ്രതിനിധിയെ അറസ്റ്റ് ചെയ്തത് എന്തിനെന്നു അന്വേഷിക്കുക. ജനപ്രതിനിധിക്ക് ഒരു നീതി ക്രിസ്ത്യൻ പുരോഹിതന് വേറൊരു നീതി. എന്തിനു ഓർത്തഡോൿസ് പാതിരിമാർക്കൊരു നിയമം സീറോ/ലാറ്റിൻ പാതിരിമാർക്കു വേറൊരു നീതി. ഹിന്ദു സ്വാമി മാരെയും മുസ്ലിം മൊല്ലാക്കയെയും അകത്തിടാം. കത്തോലിക്കാ പുരോഹിതർക്കെന്താ കൊമ്പുണ്ടോ. വിമർശിക്കുന്നവരെ ആർ എസ് എസ് എന്ന് പറഞ്ഞു തടി ഊരാതെ ഈ വിഴുപ്പുകൾ ചുമന്നു സ്വയം നാറാതെ ട്രാഷ് ചെയ്യേണ്ടവ കുഴിച്ചു മൂടുക. ക്രിസ്ത്യാനികളെ ഇനിയും നാറ്റിക്കാതെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക