Image

കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ രൂപരേഖയായി: മന്ത്രി ഷിറീന്‍ മസാരി

Published on 29 August, 2018
കശ്‌മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ രൂപരേഖയായി: മന്ത്രി  ഷിറീന്‍ മസാരി


ഇസ്ലാമാബാദ്‌: ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഉഭയകക്ഷി ബന്ധത്തില്‍ കീറാമുട്ടിയായി കിടക്കുന്ന കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുടെ രൂപരേഖ തയാറായതായി പാക്കിസ്ഥാന്‍ മനുഷ്യാവകാശ വകുപ്പ്‌ മന്ത്രി ഷിറീന്‍ മസാരി. ഈ നിര്‍ദ്ദേശങ്ങള്‍ ഒരാഴ്‌ചക്കുള്ളില്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പരിഗണനക്കായി സമര്‍പ്പിക്കുമെന്നും അവര്‍ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ സൈനിക നേതൃത്വവുമായി വളരെ അടുത്ത ബന്ധമുള്ള മന്ത്രിയാണ്‌ മസാരി.

അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയിലാണ്‌ മസാരി ഇക്കാര്യം വെളിപ്പെടുത്തിയത്‌. എന്നാല്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വിശദമാക്കാന്‍ മന്ത്രി തയ്യാറായില്ല. ഇന്ത്യയുമായുള്ള `സംഘര്‍ഷം ഒഴിവാക്കാനുള്ള പ്രമേയം' എന്നാണ്‌ ഈ നിര്‍ദ്ദേശങ്ങളെ അവര്‍ വിശേഷിപ്പിച്ചത്‌
പ്രധാനമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെല്ലാം നിര്‍ദ്ദേശങ്ങളുടെ പകര്‍പ്പ്‌ നല്‍കും. കരടിന്‌ അംഗീകാരം ലഭിച്ചാല്‍ അതുമായി മുന്നോട്ട്‌ പോകുമെന്നും ഷിറീന്‍ മസാരി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക