Image

വിദേശികളെ കുറയ്ക്കല്‍ : കടുത്ത നടപടികള്‍ക്കൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍

Published on 29 August, 2018
വിദേശികളെ കുറയ്ക്കല്‍ : കടുത്ത നടപടികള്‍ക്കൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍
കുവൈത്ത് സിറ്റി : സ്വദേശി  വിദേശി അനുപാതം ക്രമീകരിക്കുവാനുള്ള ശക്തമായ നടപടികളുമായി അഭ്യന്തര മന്ത്രാലയം രംഗത്തുവരുന്നു. പൊതു മാപ്പിനുശേഷവും ആയിരക്കണക്കിന് അനധികൃത താമസക്കാര്‍ രാജ്യത്ത് കഴിയുന്നതായാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ അധികപേരും. 

താമസരേഖയില്ലാത്തവരെയും യാചകരെയും കണ്ടെത്തുന്നതിനും പിടികൂടി നാട് കടത്തുന്നതിനുമുള്ള നീക്കങ്ങള്‍ അധികൃതര്‍ ഊര്‍ജ്ജിതമാക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

നിയമ ലഘനം നടത്തി ശിക്ഷാ കാലാവധി കഴിഞ്ഞ വിദേശികളെ നേരിട്ട് അവരുടെ രാജ്യത്തേക്ക് പറഞ്ഞയക്കും. അതോടപ്പം വീസ പുതുക്കി നല്‍കുന്ന നിയമത്തിലും കാതലായ മാറ്റങ്ങള്‍ കൊണ്ട് വരുവാന്‍ സാധ്യതയുണ്ടന്നറിയുന്നു. 65 തികഞ്ഞവര്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലെന്നും അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് ഇല്ലാതാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക