Image

മയക്കുമരുന്ന് കടത്ത് : വിദേശി പിടിയില്‍

Published on 29 August, 2018
മയക്കുമരുന്ന് കടത്ത് : വിദേശി പിടിയില്‍
കുവൈത്ത് സിറ്റി : മയക്കുമരുന്ന് ഗുളികകള്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച് കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 

അവധി കഴിഞ്ഞ് തിരിച്ചുവരുകയായിരുന്ന ഏഷ്യക്കാരനാണ് പിടിയിലായത്. ഇയാളുടെ നീക്കത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ധരിച്ചിരുന്ന ഷൂ കീറി പരിശോന നടത്തിയത്. 300 മയക്കുമരുന്ന് ഗുളികകള്‍ കണ്ടെടുത്തു.തുടര്‍നടപടികള്‍ക്കായി പ്രതിയെ ആന്‍ഡി നാര്‍ക്കോട്ടിക് സെല്ലിന് കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക