Image

ശീതയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസത്തിന് റഷ്യ

Published on 29 August, 2018
ശീതയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ സൈനികാഭ്യാസത്തിന് റഷ്യ
മോസ്‌കോ: ശീതയുദ്ധ കാലത്തിനു ശേഷം ലോകം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ സൈനികാഭ്യാസം അടുത്ത മാസം അരങ്ങേറും. റഷ്യയാണ് ഇതിനു പിന്നില്‍.

മൂന്നു ലക്ഷം സൈനികരെ അണിനിരത്തിയാണ് അഭ്യാസ പ്രകടനങ്ങള്‍ നടത്തുക. 1981ല്‍ ശീതയുദ്ധം കൊടുന്പിരിക്കൊണ്ടിരുന്ന കാലത്താണ് ഇതുപോലൊന്ന് റഷ്യ സംഘടിപ്പിച്ചിട്ടുള്ളത്.

റഷ്യയ്‌ക്കെതിരേ ആക്രമണോത്സുകവും സൗഹൃദവിഹീനവുമായ നിലപാടുകള്‍ വര്‍ധിച്ചു വരുന്നതു കണക്കിലെടുത്താണ് ഇതു സംഘടിപ്പിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സമ്മതിക്കുന്നു. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഇതു സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്യുന്നു.

ചൈനയില്‍ നിന്നും മംഗോളിയയില്‍ നിന്നുമുള്ള സൈനിക വിഭാഗങ്ങളും അഭ്യാസത്തില്‍ പങ്കെടുക്കും. റഷ്യയുടെ മധ്യ, പൂര്‍വ സൈനിക റേഞ്ചുകളിലായാണ് ഇതു സംഘടിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക