Image

പ്രളയത്തില്‍ മൂന്നു കോടി രൂപയുടെ മരുന്നുകള്‍ നശിച്ചുപോയ ആശുപത്രിക്ക് കൈത്താങ്ങായി ദിലീപ്

Published on 29 August, 2018
പ്രളയത്തില്‍ മൂന്നു കോടി രൂപയുടെ മരുന്നുകള്‍ നശിച്ചുപോയ ആശുപത്രിക്ക് കൈത്താങ്ങായി ദിലീപ്
പ്രളയത്തെ അതിജീവിച്ച കേരളത്തിന് ആശ്വാസവുമായി നിരവധി പേരാണ് മുന്നിട്ട് വരുന്നു. ഒട്ടേറെ സംഘടനകളുടെ നേതൃത്വത്തില്‍ പ്രളയം ഇരച്ചുകയറി വീടുകളില്‍ ശുചീകരണപ്രവര്‍ത്തികളും പുരോഗമിക്കുകയാണ്. പ്രളയം വന്‍നാശം വിതച്ച ചാലക്കുടിയും കരകയറുകയാണ്. ചാലക്കുടി  താലൂക്ക് ആശുപത്രിയിലേക്ക് നടന്‍ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ സംഭവന ചെയ്തു. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപയുടെ മരുന്നുകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് താരത്തിന്റ നേതൃത്വത്തില്‍ മുന്‍പ് വസ്ത്രങ്ങള്‍ വിതരണം ചെയ്തിരുന്നു.

ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി. ഇതിന് പുറമേ മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു. പത്ത് കോടിയിലേറെ രൂപയുടെ നാശമാണ് ആശുപത്രിയില്‍ പ്രളയം വിതച്ചത്. ഇത് മുന്നില്‍ കണ്ടാണ് അത്യാവശ്യ ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സംഭാവന ചെയ്യാന്‍ ദിലീപ് മുന്‍കയ്യെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക