Image

തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം

Published on 29 August, 2018
തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്തായും, പരിശുദ്ധ സുന്നഹദോസിലെ സീനിയര്‍ മെത്രാപ്പോലീത്തായുമായിരുന്ന അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ ആകസ്മിക നിര്യാണത്തില്‍ ന്യൂയോര്‍ക്കിലെ ലോംഗ് അയലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക അനുശോചനം രേഖപ്പെടുത്തി.

ഓഗസ്റ്റ് 26 ഞയറാഴ്ച നോര്‍ത്ത്് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. സക്കറിയാ മാര്‍ നിക്കൊളാവോസ് വി. കുര്‍ബ്ബാന അര്‍പ്പിക്കയും അനന്തരം കൂടിയ അനുശേചന സമ്മേളനത്തില്‍ അഭി. നിക്കൊളാവോസ് തിരുമേനി ആദ്ധ്യക്ഷം വഹിക്കയും ചെയ്തു. വികാരി വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ അനുശോചന പ്രമേയം അവതരിപ്പിച്ചു അഭി. തിരുമേനിയുമായുള്ള ദീര്‍ഘകാലത്തെ പുരസ്ക്കരിച്ചു പ്രസംഗിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. എബി ജോര്‍ജ് പ്രമേയത്തെ പിന്‍താങ്ങി.

1938 ഏപ്രില്‍ 3 ന് പുത്തന്‍കാവു കിഴക്കേത്തലയ്ക്കല്‍ æടുംബത്തിലെ ശ്രേഷ്ഠമായ വൈദിക പാരമ്പര്യത്തിന്റെ അവകാശിയായി, തറവാട്ടിലെ 42 -ാമത്തെ ആചാര്യനും, അഞ്ചാമത്തെ മെത്രാപ്പോലീത്തായുമായിരുന്നു കാലംചെയ്ത തിരുമേനി. കേരളത്തിലെ എന്‍ എസ്എസ് കോളജുകള്‍, ബറോഡാ യൂണിവേഴ്‌സിറ്റി, സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തെ പശ്ചിമ ഭാരതത്തിന്റെ അപ്പോസ്‌തോലന്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത് അഭിവന്ദ്യ അത്താനാസിയോസ് തിരുമേനിയുടെ വിയോഗം സഭയ്ക്കും സമൂഹത്തിനും, വിദ്യാഭ്യാസ മേഖലയ്ക്കും എന്നും ഒരുതീരാനഷ്ടമാണെന്ന് ്‌വികാരി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക