Image

സര്‍ക്കാരിനെ വിമര്‍ശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

Published on 30 August, 2018
സര്‍ക്കാരിനെ വിമര്‍ശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂരിലേയും റാന്നിയിലേയും എം എല്‍ എമാര്‍ക്ക് നിയമസഭയില്‍ സംസാരിക്കാന്‍ അവസരമില്ല. ചെങ്ങന്നൂര്‍ എം എല്‍ എ സജി ചെറിയാനേയും റാന്നി എം എല്‍ എ രാജു എബ്രഹാമിനേയുമാണ് പ്രളയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി പ്രത്യേകം ചേര്‍ന്ന നിയമസഭാ സമ്മേളനത്തിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയത്.
പ്രളയക്കെടുതിയില്‍ കേരളം വിറങ്ങലിച്ച് നിന്നപ്പോള്‍ സര്‍ക്കാരിനെതിരെ പരസ്യമായി വിമര്‍ശനം നടത്തിയവരാണ് ഇവര്‍ ഇരുവരും. സൈന്യത്തിന്റെ അഭാവമുണ്ടായാല്‍ പത്തായിരം പേരെങ്കിലുമ്മരിക്കുമെന്ന് സജി ചെറിയാനും കൃത്യമായ മുന്നറിയിപ്പുകളില്ലാതെ ഡാമുക്ല് തുറന്നതാണ് കാര്‍യങ്ങള്‍ വഷളാക്കിയതെന്ന് രാജു എബ്രഹാമും പറഞ്ഞിരുന്നു. ഈ വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
അതേസമയം, ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും 41 എം എല്‍ എമാര്‍ക്കാണ് സംസാരിക്കാന്‍ അവസരം കൊടുത്തിരിക്കുന്നത്. സിപിഎമ്മില്‍ നിന്ന് 11 പേര്‍ക്കായി 98 മിനിട്ടാണ് സംസാരിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക