Image

ഇടുക്കിയില്‍ വീണ്ടും വീടുകളില്‍ വിള്ളല്‍

Published on 30 August, 2018
 ഇടുക്കിയില്‍ വീണ്ടും  വീടുകളില്‍ വിള്ളല്‍
പ്രളയക്കെടുതിക്ക്‌ ശേഷം ഇടുക്കിയില്‍ അസാധാരണ സംഭവങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പത്തേക്കര്‍ ഭൂമി നിരങ്ങി നീങ്ങിയതിന്‌ പിന്നാലെ ഇപ്പോള്‍ വലിയ ശബ്ദത്തില്‍ വീടുകളുടെ ഭിത്തികളില്‍ വിള്ളല്‍ സംഭവിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌.

പുതുതായി പണി കഴിപ്പിച്ച വീടുകളിലാണ്‌ ഇത്തരം സംഭവഭങ്ങള്‍ കണ്ടെത്തിയത്‌. നോക്കി നില്‍ക്കുമ്പോള്‍ തന്നെ ഈ വിള്ളലുകളുടെ വ്യാപ്‌തി അധികമാവുകയും ചെയ്യുന്നുണ്ട്‌. അതേസമയം ഇത്തരം പ്രതിഭാസങ്ങള്‍ക്ക്‌ പിന്നില്‍ എന്താണെന്ന്‌ കണ്ടെത്താന്‍ അധികൃതര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

വന്നപ്പുറം, രാജകുമാപിസ കഞ്ചിയാര്‍, സേനാപതി, എന്നീ പഞ്ചായത്തുകളിലെ വീടുകളിലെ ഭിത്തികളിലാണ്‌ വിള്ളല്‍ സംഭവിച്ചിരുക്കുന്നത്‌. മൂന്ന്‌ വീടുകള്‍ ഇതിനെ തുടര്‍ന്ന്‌ തകര്‍ന്ന്‌ വീഴുകയും ചെയ്‌തു.

കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ വീടുകളില്‍ ഇത്തരം സംഭവങ്ങള്‍ കണ്ട്‌ തുടങ്ങിയിട്ട്‌. വലിയ ശബ്ദത്തില്‍ വീടിന്‍റെ ഭിത്തികളില്‍ ആദ്യം വിള്ളല്‍ സംഭവിക്കും. നോക്കി നില്‍ക്കുമ്പോള്‍ തന്നെ അവയുടെ വ്യാപ്‌തി കൂടും.
പിന്നീട്‌ ഇവ വലിയ ശബ്ദത്തില്‍ പെട്ടെന്ന്‌ ഇടിഞ്ഞ്‌ വീഴും. ഇത്‌ കൂടിയതോടെ ആടുകള്‍ ഈ പ്രദേശങ്ങളില്‍ നിന്ന്‌ വീട്‌ ഒഴിഞ്ഞ്‌ പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌.

പ്രദേശത്തെ അഞ്ച്‌ വീടുകള്‍ ഇത്തരത്തില്‍ വിള്ളല്‍ വീണ്‌ ഇടിഞ്ഞ്‌ വീണതായാണ്‌ വിവരം. പ്രദേശത്തെ 20 വീടുകളില്‍ ഇപ്പോള്‍ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. പലപ്പോഴും രാത്രിയില്‍ അടക്കം ഭിത്തി കീറുന്ന ശബ്ദം കേട്ട്‌ ഓടേണ്ടി വന്നിട്ടുണ്ടെന്ന്‌ പ്രദേശവസികള്‍ പറയുന്നു.

നിരവധി പേരാണ്‌ അപകടം ഭയന്ന്‌ ബന്ധുവീടുകളിലും വാടക വീടുകളിലുമെല്ലാം അഭയം തേടിയിരിക്കുന്നത്‌. പലരും മേല്‍ക്കൂര താഴേക്ക്‌ പതിക്കാതിരിക്കാന്‍ മുള കുത്തിവെച്ചാണ്‌ കഴിയുന്നത്‌.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പ്രദേശത്തെ ജനങ്ങള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍ എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നതെന്ന്‌ വ്യക്തമായി പറയാന്‍ അധികൃതര്‍ക്കും സാധിക്കുന്നില്ല.

ഇടതടവില്ലാതെ മഴ പെയ്യുന്നതാകും ഇത്തരം സംഭവങ്ങള്‍ക്ക്‌ പിന്നിലെന്നാണ്‌ ഇടുക്കി മൈനിങ്ങ്‌ ആന്‍റ്‌ ജിയോളജി വകുപ്പിന്‍റെ നിഗമനം. അതേസമയം പുതിയ വീടുകള്‍ അടക്കം വീഴു്‌ന്നതാണ്‌ പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക