Image

മസ്‌കറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണം

ബിജു വെണ്ണിക്കുളം Published on 30 August, 2018
മസ്‌കറ്റ്  സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണം
മസ്‌കറ്റ് :   സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണവും,  പരിശുദ്ധ ദൈവമാതാവിന്റെ  ജനന പെരുന്നാളും. ശനിയാഴ്ച   ആരംഭിക്കും. മോര്‍ ബസ്സേലിയോസ് പൗലോസ് ദീതിയന്‍ ബാവായുടെ  ഓര്‍മ്മയും  ശനിയാഴ്ച   ഉണ്ടായിരിക്കും.
   
സെപ്റ്റംബര്‍ ഒന്നാം തിയതി  മുതല്‍  സെപ്റ്റംബര്‍  എട്ടാം തിയതി വരെ  എല്ലാ ദിവസവും  വൈകിട്ട് 7.30 ന് സന്ധ്യാ പ്രാര്‍ത്ഥന,  തുടന്ന് വിശുദ്ധ കുര്‍ബ്ബാന.  മധ്യസ്ഥപ്രാര്‍ത്ഥന,  നേര്‍ച്ച.  ഉണ്ടായിരിക്കും.

 സെപ്റ്റംബര്‍  എട്ടാം തിയതി   വൈകിട്ട്  7.30 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടന്ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന,  മധ്യസ്ഥപ്രാര്‍ത്ഥന, പ്രദിക്ഷണം ,  സ്‌നേഹവിരുന്ന്, ഉണ്ടായിരിക്കുന്നതാണ്.

വിവിധ  ദിവസങ്ങളില്‍  ഫാ. ഷെറിന്‍ ചാക്കോ, ഫാ.  അനീഷ് പി.ജെ, ഫാ. അഭിലാഷ്  എബ്രഹാം,  ഫാ.ബേസില്‍ വറുഗീസ്   എന്നിവര്‍  കുര്‍ബാന  അര്‍പ്പിക്കും. 

ഈ വര്‍ഷത്തെ  ശുശ്രുഷകള്‍ക്ക്  യാക്കോബായ സുറിയാനി സഭയുട  അങ്കമാലി ഭദ്രാസന സഹായ   മെത്രാപ്പോലീത്ത ഏലിയാസ്  മോര്‍  യൂലിയോസ്   മെത്രാപ്പോലീത്ത  നേതൃത്വം നല്‍കുമെന്ന് വികാരി ഫാ. ബേസില്‍ വറുഗീസ്, സെക്രട്ടറി  ഷിബു കെ ജേക്കബ്,   ട്രസ്റ്റി  ജിസോ  കെ   ഏലിയാസ്,  എന്നിവര്‍   അറിയിച്ചു.


മസ്‌കറ്റ്  സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് ആചരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക