Image

കേരളത്തിന് സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍

ജോസ് അബ്രാഹം Published on 30 August, 2018
കേരളത്തിന് സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍
മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തോരാത്ത പേമാരിയും മൂലം കേരളത്തിനെ തീരാ ദുരിതത്തിലേക്കു നയിച്ച പ്രകൃതിക്ഷോഭത്തെ ഒരൊറ്റ മനസ്സോടും ചങ്കൂറ്റത്തോടെ കൂടി നേരിടുവാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും കേരളമക്കളോടൊപ്പവും അമേരിക്കന്‍ മലയാളികളും മലയാളി സംഘടനകളും അണിനിരക്കുന്നു. പമ്പയും മണിമലയാറും പെരിയാറും ചാലക്കുടിപ്പുഴയും ഉള്‍പ്പെടെ 44 നദികളും കരകവിഞ്ഞൊഴുകിയപ്പോള്‍ നഷ്ടപ്പെട്ടത് നാന്നൂറോളം ജീവനുകളും പതിനായിരക്കണക്കിന് വീടുകളും ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ദുരിതവും വേദനയും പ്രയാസങ്ങളും നല്‍കി തീരാദുഃഖത്തിലേക്ക് തള്ളിവിട്ടു. റാന്നിയും ചെങ്ങന്നൂരും ആറന്മുളയും കുട്ടനാടും ചാലക്കുടിയും പറവൂരും ആലുവായും കാലടിയും ഇടുക്കിയും വയനാടും ഉള്‍പ്പെടെ കേരളത്തിലെ ഒട്ടുമിക്ക പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. മഹാപ്രളയം വിതച്ച കേരളമണ്ണില്‍ല്‍ കേരള ഗവണ്‍മെന്റിന്റെ പുനരുദ്ധാരണത്തിനുള്ള പ്രാഥമിക കണക്ക് തന്നെ ഏകദേശം 20, 000 കോടി രൂപയാണ്. അമേരിക്കന്‍ മലയാളികള്‍ ഒറ്റയ്ക്കും കൂട്ടമായും ഒട്ടേറെ സഹായങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്കന്‍ മലയാളി സംഘടനകള്‍ ഒറ്റക്കെട്ടായി ദുരിതബാധിതര്‍ക്ക് സഹായഹസ്തം നീട്ടുന്നത്. കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം ഞലയൗശഹറ ഗലൃമഹമ എന്ന പദ്ധതിയില്‍ ഫോമാ  ഉള്‍പ്പെടെ ഒട്ടേറെ സംഘടനകള്‍ അണിനിരക്കുകയാണ്.

ഈ പദ്ധതിയുടെ ആദ്യഘട്ടമായി  അമേരിക്കന്‍ മലയാളി സംഘടനകള്‍ ദത്തെടുക്കുന്നത് റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റാന്നി പ്രദേശമാണ്. മഹാപ്രളയം സംഹാരതാണ്ഡവം ആടിയപ്പോള്‍ റാന്നിക്ക് നഷ്ടപ്പെട്ടത് നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും ആണ്. ഒട്ടേറെ കടകള്‍ വെള്ളത്തിനടിയിലായി ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടം.  സ്‌കൂളുകള്‍,  ഹെല്‍ത്ത് സെന്റര്‍, ബസ്റ്റാന്‍ഡ്  എന്നിവ പുനരുദ്ധരിക്കുന്നതിന് ഭാഗമായി കേരള ഗവണ്‍മെന്റിന്റെയും ഈ മൂന്ന് പഞ്ചായത്തുകളുടെയും കൂടെ മലയാളി സംഘടനകളും കൈകോര്‍ക്കുന്നു. ജില്ലാ കളക്ടര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്,   റാന്നി എംഎല്‍എ രാജു എബ്രഹാം ഉള്‍പ്പെടെ പ്രധാന വ്യക്തികള്‍ ഉള്‍പ്പെടുന്ന കേരള കമ്മിറ്റിക്ക് രൂപം നല്‍കുകയാണ്. ഈ പദ്ധതിയില്‍ പങ്കെടുക്കുന്ന ഓരോ അസോസിയേഷനുകള്‍ക്കും വീടുകള്‍ നിര്‍മ്മിക്കാനും സ്‌കൂളുകള്‍ ഹെല്‍ത്ത് സെന്ററുകള്‍ ബസ്റ്റാന്‍ഡ് തുടങ്ങി പുനരുദ്ധാരണ പ്രക്രിയയില്‍ നേരിട്ട് പങ്കാളികളാകാവുന്നതാണ്. അതിനുള്ള ഒരു അവസരമാണ് Rebuild Kerala പ്രോജക്ടിലൂടെ എല്ലാ സംഘടനകള്‍ക്കും ലഭിക്കുന്നത്. ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രന്‍സ് വിക്ക്  ടൗണ്    റാന്നിയെ സിസ്റ്റര്‍ ടൗണ്‍ ആയി തിരഞ്ഞെടുത്ത സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച്,  കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് തുടങ്ങിയ പദ്ധതികളുമായി സഹകരിക്കുവാനും തയ്യാറാണ്.

റാണിയുടെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തീര്‍ച്ചയായും കുട്ടനാട് ചാലക്കുടി തുടങ്ങിയ ദുരിതബാധിത മേഖലകളിലേക്ക് കടന്നു ചെല്ലുവാന്‍ സാധിക്കും. അമേരിക്കന്‍ മലയാളികളുടെ അഭിമാനമായ ഡോക്ടര്‍ എം വി. പിള്ളയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഫോമായും മറ്റ് സംഘടനകളും റിബില്‍ഡ് കേരള പ്രോജക്ടില്‍ പങ്കാളികളാകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫിലിപ് ചാമത്തില്‍ 469 877 7266

ജോസ് അബ്രാഹം 718 619 7759

ഷിനു ജോസഫ്  914 330 3314

അനിയന്‍ ജോര്‍ജ്ജ് 908 337 1289

കേരളത്തിന് സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍കേരളത്തിന് സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍കേരളത്തിന് സാന്ത്വനമായി അമേരിക്കന്‍ മലയാളി സംഘടനകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക