Image

ദുരിത ബാധിതര്‍ക്ക് സ്വന്തം വീട് നല്‍കി മഞ്ജു വാര്യര്‍

Published on 30 August, 2018
ദുരിത ബാധിതര്‍ക്ക് സ്വന്തം വീട് നല്‍കി മഞ്ജു വാര്യര്‍

പുള്ള്: പ്രളയ ബാധിതര്‍ ഏറെയുള്ള തന്റെ നാട്ടില്‍ ഇവരെ സഹായിക്കാന്‍ സ്വന്തം വീടു വിട്ടു നല്‍കി നടി മഞ്ജു വാര്യര്‍. മഞ്ജു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എറണാകുളത്തുള്ള നടി നാട്ടിലെ അധികൃതരുമായി ബന്ധപ്പെട്ട് വീടിന്റെ ടെറസില്‍ സൗകര്യം ഒരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതാനും കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കി നല്‍കി.

തൃശ്ശൂരില്‍ ദുരിതബാധിതര്‍ ഏറെയുള്ള മേഖലയാണ് പുള്ള്. വായനശാല, പാര്‍ട്ടി ഓഫീസ്, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി താത്കാലികമായി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുന്നൂറോളം വീടുകളാണ് താഴ്ന്ന പ്രദേശങ്ങളിലൊന്നായ ചാഴൂര്‍ പഞ്ചായത്തില്‍ തകര്‍ന്നത്. ഇതോടെയാണ് നാട്ടുകാര്‍ക്ക് മഞ്ജു വാര്യരുടെ സഹായം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ക്യാമ്പുകളിലും സജീവമായി മഞ്ജുവുണ്ടായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക