Image

യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്ക്‌

Published on 31 August, 2018
  യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്ക്‌

യൂബറിന്റെ പറക്കും ടാക്‌സി ഇന്ത്യയിലേക്കും. യൂബര്‍ ടാക്‌സി ആദ്യമെത്താന്‍ പോകുന്ന അഞ്ച്‌ രാജ്യങ്ങളില്‍ ഒന്ന്‌ ഇന്ത്യയാണ്‌. ജപ്പാന്‍, ഓസ്‌ട്രേലിയ, ബ്രസീല്‍, ഫ്രാന്‍സ്‌ എന്നിവയാണ്‌ യൂബര്‍ ടാക്‌സി ആദ്യമെത്തുന്ന മറ്റ്‌ രാജ്യങ്ങള്‍. യൂബര്‍ അധികൃതരും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത്‌ സിന്‌ഹയുമായുള്ള കൂടികാഴ്‌ചക്കിടെയാണ്‌ പറക്കും ടാക്‌സിക്കായി ഇന്ത്യയെ പരിഗണിക്കുന്ന വിവരം യൂബര്‍ പങ്കുവെച്ചത്‌.

കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇ.വി.ടി.ഒ എല്‍ (ഇലക്ട്രിക്‌ വെര്‍ട്ടിക്കല്‍ ടേക്‌ ഓഫ്‌ ആന്‍ഡ്‌ ലാന്‍ഡിങ്‌ വെഹിക്ക്‌ള്‍ കണ്‍സപ്‌റ്റ്‌) എന്ന ആശയത്തെ ഹെലികോപ്‌റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ്‌ ഊബര്‍ വിശേഷിപ്പിക്കുന്നത്‌. ലൊസാഞ്ചലസില്‍ നടക്കുന്ന ഊബര്‍ എലിവേറ്റ്‌ സമിറ്റിലാണ്‌ പറക്കും ടാക്‌സിയുടെ മാതൃക ആദ്യമായി പുറത്തു വിട്ടത്‌. ബാറ്ററിയാണ്‌ പറക്കും ടാക്‌സിക്ക്‌ ഊര്‍ജ്ജം നല്‍കുന്നത്‌. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ (200 മൈല്‍) വേഗം കൈവരിക്കാന്‍ ഇതിനാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക