Image

കേരളത്തിലേക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ല,സുപ്രീം കോടതി

Published on 31 August, 2018
കേരളത്തിലേക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ല,സുപ്രീം കോടതി

പ്രളയത്താല്‍ തകര്‍ന്ന കേരളത്തിന് വിദേശ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി അടിയന്തര നടപടികള്‍ കേന്ദ്രം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലേക്ക് ദുരിതാശ്വാസത്തിനായി വിദേശ സഹായം സ്വീകരിക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ല.

ഇത്തരം ബാലിശമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജികള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിലപാടില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ സി. ആര്‍ ജയസൂക്കാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇതേ ആവശ്യമുന്നയിച്ച്‌ സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക