Image

പ്രളയത്തിനു പിന്നാലെ വന്‍ മണല്‍ക്കൊള്ള, 200 ലോഡ് പിടികൂടി

Published on 31 August, 2018
 പ്രളയത്തിനു പിന്നാലെ വന്‍ മണല്‍ക്കൊള്ള, 200 ലോഡ് പിടികൂടി

ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ മണല്‍ മാഫിയ സജീവം. തിരൂര്‍ തിരുനാവായയിലെ വിവിധ കടവുകളില്‍ നിന്നായി 200 ലോഡ് മണലാണ് ഇന്ന് പുലര്‍ച്ചെ പൊലിസ് പിടികൂടിയത്. ബന്തര്‍ക്കടവ്, കനാല്‍ കടവ്, കുഞ്ചിക്കടവ് എന്നിവിടങ്ങളിലാണ് പൊലിസ് പരിശോധന നടത്തിയത്.

ഭാരതപ്പുഴയില്‍ വെള്ളം കുറഞ്ഞതോടെ മണലടിഞ്ഞ് തുരുത്തുകള്‍ രൂപപെട്ടിരുന്നു. ഇവിടങ്ങളില്‍ നിന്നു ശേഖരിച്ച മണലാണ് കടവുകളില്‍ കൂട്ടിയിട്ടത്. ലോറിയില്‍ കടത്താനായി മണല്‍ ,ചാക്കുകളില്‍ നിറച്ചു വച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 1500 ല്‍ അധികം മണല്‍ചാക്കാണ് പൊലിസ് പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക