Image

യേശുവിന്റെ ഇതിഹാസം- ഒരു സത്യാമ്പേഷകന്റെ വീക്ഷണം - സി.ആന്‍ഡ്രൂസ്

സി.ആന്‍ഡ്രൂസ് Published on 02 April, 2012
യേശുവിന്റെ ഇതിഹാസം- ഒരു സത്യാമ്പേഷകന്റെ വീക്ഷണം - സി.ആന്‍ഡ്രൂസ്

യേശുവിന്റെ യഥാര്‍ത്ഥ ചരിത്രം അജ്ഞാതമാണ് വെറും വാമൊഴി-കഥകള്‍, മറ്റു ദൈവങ്ങളുടെ പുരാണങ്ങള്‍, ധാര്‍മ്മിക-തത്വന്വേഷകര്‍, അവരുടെ വചനങ്ങള്‍, എന്നിവയെ സംയോചിപ്പിച്ചു. പഴയ നിയമ സൈറ്റിലിനെ അനുകരിച്ച്, അതിന്റെ തുടര്‍ച്ചയായി സൃഷ്ടാത്മക ഭാവന മൂര്‍ത്തീരൂപം കൊടുത്ത (വചനം ജഢമായി) ഇതിഹാസ പുരുഷനാണ് പുതിയ നിയമത്തിലെ- നമ്മുടെ ദൈവമായ യേശുമശിഹ. ഈ ഇതിഹാസ പുരുഷനാണ് പുതിയ നിയമത്തിലെ-നമ്മുടെ ദൈവമായ യേശുമശിഹ. ഈ ഇതിഹാസത്തിലെ ചില ഘടകങ്ങള്‍ ഒരു സത്യന്വേഷകന്റെ കാഴ്ചപാടില്‍

ഓശാന-ഹോശാന: പുതിയ നിയമ സാഹിത്യവും പുതിയ നിയമ സാഹിത്യവും രചിക്കപ്പെട്ട കാലം പലസ്റ്റീന്‍ പ്രദേശങ്ങളിലെ സംസാര ഭാഷ അരാമയിക്ക്-ആയിരുന്നു. സെമിറ്റിക് ഭാഷയായ് ഹിബ്രുവിനോട്, വളരെ സാമ്യം പുലര്‍ത്തുന്ന, അരാമയിക്ക് ആണ് യേശു സംസാരിച്ചത്- എന്ന് സുവിശേഷകരും സാക്ഷിക്കുന്നു. ഹോശാനാ=രക്ഷിക്കണമേ!(
സങ്കീ.118)എന്നര്‍ത്ഥം. ദാവിദ് പുത്രാ! രക്ഷിക്കണേ-എന്ന്-എബ്രായര്‍ പറഞ്ഞു എന്ന് ഗ്രീക്കു ഭാഷയില്‍ എഴുതിയ സുവിശേഷകരും എഴുതി.

എബ്രായരുടെ ഹോശാന: മരുഭൂമിയില്‍ നാടോടികളായി പാര്‍ത്തകാലം, കൂടാരങ്ങളിലാണ് എബ്രായര്‍ പാര്‍ത്തിരുന്നത്. കൂടാര പെരുന്നാളിന്റെ ദിവസങ്ങളില്‍ ഇലകള്‍കൊണ്ട് ഉണ്ടാക്കിയ കൂടാരങ്ങളിലേക്ക് അവര്‍ താമസം മാറ്റുന്നു. സുക്കോത്ത്-എന്നറിയപ്പെടുന്ന ഈ പെരുന്നാളിന്റെ ആദ്യദിവസം തുടങ്ങി, 7-#ാമത്തെ ദിവസം വലിയ ഹോശാന പെരുന്നാള്‍ ആഘോഷമായി ബി.സി. നാലാം നൂറ്റാണ്ടു മുതല്‍ എബ്രായര്‍ ആചരിച്ചു(ലേവ്യാ-23-ാം അദ്ധ്യായം) ഭംഗിയുള്ള വൃക്ഷഫലവും, ഈത്തപ്പനയുടെ കുരുത്തോലയും, തഴച്ച വൃക്ഷ കൊമ്പും, ആറ്റലരിയും കൂട്ടി കെട്ടി, ഉന്നതങ്ങളിലേക്ക് ഉയര്‍ത്തി, ഹോശാനാ എന്ന് പ്രാര്‍ത്ഥിച്ചു. അവര്‍ പെരുന്നാള്‍ ആഘോഷിക്കുന്നു.

പുതിയ നിയമ ഹോശാന: സിനോപ്റ്റിക്ക് സുവിശേകര്‍; (മത്തായി:21-ാം അ.,മര്‍ക്കോ. 11-ാം അ., ലൂക്കോ.19-ാം അ.) സ്വന്തമായ പൊടിപ്പും തൊങ്ങലും കൂടി ചേര്‍ത്ത്, യേശുവിന്റെ അശ്വമേധമാക്കി മാറ്റി; രാജകീയ ഘോഷയാത്രയും, പട്ടണ പ്രവേശനവും, തുടര്‍ന്ന് ദേവാലയ ശുദ്ധീകരണവും, മൂന്ന് എഴുത്തുകാരും വ്യത്യസ്ഥമായ രീതിയില്‍ വിവരിക്കുന്നു. സൈന്യത്തിന്റെയും, ധീരതയുടെയും ശക്തിയുടെയും, വീരപരാക്രമത്തിന്റെയും ഒക്കെ പ്രതീകമായ അശ്വത്തിനു പകരം, സുവിശേഷകരുടെ രാജാവ്, ബലഹീനതയുടെയും(സമാധാനത്തിന്റെയും) പ്രതീകമായ കഴുതയെ വാഹനമാക്കി-ദേവാലയത്തില്‍ എത്തിയ മശിഹ-സമാധാനം അല്ല പ്രവര്‍ത്തിച്ചത്. എം.ജി.ആര്‍ സ്റ്റൈലില്‍ ഉള്ള സ്റ്റണ്ട് തന്നെ നടത്തി. യഹൂദ മശിഹായുടെ പ്രഥമ ലക്ഷണം, ദേവാലയ ബലി പുനഃസ്ഥാപിക്കുക എന്നതാണ്. എന്നാല്‍ യേശു മശിഹ, ബലിയെ തടസ്സപ്പെടുത്തുകയാണ് ചെയ്തത്. യേശുവിന്റെ ജീവിതം മുഴുവന്‍, പഴയ നിയമത്തിന്റെ, പൂര്‍ത്തികരണമാണ് എന്നാണ് സിനോപ്റ്റിക്ക് എഴുത്തുകാരുടെ വേദചിന്ത. സെഖയ്യാവിന്റെ (9-ാം അ.)പുസ്തകത്തിലെ സിയോന്‍ പുതിയയുടെ രാജാവ് എഴുന്നള്ളുന്നത് കഴുത പുറത്താണ്. യേശു എന്ന മശിഹായെ കഴുതപ്പുറത്തു കയറ്റിയത്-യേശു; മശിഹ ആണ് എന്നു സ്ഥാപിക്കുവാനാണ്. എന്നാല്‍ യഹൂദ മശിഹായുടെ ലക്ഷണങ്ങള്‍ യേശു പ്രകടിപ്പിക്കുന്നില്ല.

സൈന്യങ്ങളുടെ ദൈവമായ, യാഹിന്റെ തലസ്ഥാനം, തല്ലിതകര്‍ക്കപ്പെട്ട്, നിലം പരിശായ കാലത്തിനു ശേഷമാണ്-(CE-70) സിനോപ്റ്റ്ക്ക് സുവിശേഷങ്ങള്‍ എഴുതപ്പെട്ടത്. ദേവാലയം വീണതോടെ അപ്രത്യക്ഷനായ ദൈവം, സൈനിക ശക്തിയുടെ പ്രതീകമായ കുതിരപുറത്ത് കയറി പട്ടണപ്രവേശനം നടത്തി എന്നതും അസാദ്ധ്യം, അതുകൊണ്ടാണ് കണ്ടാല്‍ പാവം എന്നു തോന്നിക്കുന്ന കഴുതയെ വാഹനമാക്കിയത്. ആര്‍ത്തു വിളിക്കുന്ന ജനക്കൂട്ടത്തില്‍ മെരുക്കാത്ത കഴുത്തപ്പുറത്ത് കയറിയാല്‍ ഉള്ള അവസ്ഥ വിഭാവനം ചെയ്യുക. മാത്രമല്ല, രണ്ടു കഴുതയുടെ പുറത്ത് ഒരേ സമയം യേശു കയറി എന്നാണ് മത്തായി സാക്ഷ്യപ്പെടുത്തുന്നത്. എബ്രായ സാഹിത്യ രചനയുടെ സാധാരണ സ്റ്റൈല്‍ ആണ് സെഖയ്യാവിന്റെ 9-ാം അദ്ധ്യായത്തില്‍ കാണുന്നത്. കഴുതയുടെ പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറു കഴുത പുറത്തും എന്ന അലങ്കാരം, രണ്ടു കഴുതകള്‍ എന്ന് ഹിബ്രു ഭാഷ അറിയാത്ത മത്തായിയുടെ എഴുത്തുകാരന്‍ തെറ്റിദ്ധരിച്ചു. ഇത്തരം തെറ്റിദ്ധാരണയുടെ മറ്റൊരു ഉദാഹരണമാണ്-(മത്തായി. 1-ാം അ.) 'കന്യക' ഗര്‍ഭിണിയായി- എന്ന് പ്രവചനം നിവൃത്തിയായത് എന്നു എഴുതിയത്. മത്തായി-ഉദ്ദേശിക്കുന്നത് യെശജാവിന്റെ(7-ാം അദ്ധ്യായം)-ഇന്മാനുവേലിനെ പ്രസവിച്ച യുവതി-ആണ്. ഹിബ്രുവിലെ യുവിതിയെ ഗ്രീക്കു ഭാഷയില്‍ കന്യക എന്ന് തെറ്റായി തര്‍ജ്ജിമ ചെയ്തു.
(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക