Image

ഓസ്‌ക്കര്‍ അവാര്‍ഡ് പുത്തന്‍ മാറ്റങ്ങളുമായി: ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പ്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 31 August, 2018
ഓസ്‌ക്കര്‍ അവാര്‍ഡ് പുത്തന്‍ മാറ്റങ്ങളുമായി: ഏഷ്യാനെറ്റ് യൂ.എസ്.റൗണ്ടപ്പ്
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിശേഷങ്ങള്‍ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നില്‍ എത്തിക്കുന്ന, ലോക മലയാളികളുടെ സ്വന്തം ഏഷ്യ നെറ്റ് ചാനലില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം/ഈ.എസ്.ടി.) സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പില്‍ ഈയാഴ്ച്ച, ഒരു പിടി വിത്യസ്തങ്ങളായ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായെത്തുകയാണ്. 

ലോക പ്രസിദ്ധ ഓസ്‌ക്കാര്‍ അവാര്‍ഡുകളില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. പുതുതായി ജനപ്രിയ സിനിമയ്ക്കും അവാര്‍ഡ്. 

മറ്റു പ്രധാന വാര്‍ത്തകള്‍: നാസയുടെ ബഹിരാകാശ ദൗത്യം വീണ്ടും. സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പറക്കും. 

ഹോളി വിശേഷങ്ങളില്‍ ബെന്‍ കിന്‍സ്ലിയുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍. ചിക്കാഗോ നഗരത്തിന് അടുത്ത് നേപ്പിള്‍ വില്ല് സിറ്റില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ആഘോഷങ്ങള്‍ നടത്തി.
ന്യൂയോര്‍ക്കില്‍ വെച്ചു ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസ്സോസിയേഷന്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യാ ഡേ പരേഡ് നടത്തി. എന്‍. എസ്. എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമം ചിക്കാഗോയില്‍ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
ഹ്യൂസ്റ്റണില്‍ വച്ചു നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ 32-ആമത് മാര്‍ത്തോമ്മ കുടുംബ സംഗമത്തിന്റെ പ്രശക്ത ഭാഗങ്ങളും ഈ എപ്പിസോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ എപ്പിസോഡിന്റെ അവതാരകന്‍, ഏഷ്യാനെറ്റ് യൂ.എസ്. എ. യുടെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കൃഷ്ണ കിഷോറും ക്യാമറാ എഡിറ്റിംഗ് ഷിജോ പൗലോസുമാണ്. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക