Image

കേരളത്തിലേക്ക് തുടര്‍ സഹായങ്ങള്‍ ലക്ഷ്യമിട്ട് മഹിമയുടെ ഫണ്ട് സമാഹരണം

Published on 31 August, 2018
കേരളത്തിലേക്ക് തുടര്‍ സഹായങ്ങള്‍ ലക്ഷ്യമിട്ട് മഹിമയുടെ ഫണ്ട് സമാഹരണം
ന്യൂയോര്‍ക് : പ്രളയത്തില്‍മുങ്ങിയ കേരളത്തിന് സാന്ത്വനമേകാന്‍ ന്യൂയോര്‍ക്കിലെമലയാളി ഹിന്ദു മണ്ഡലം ഫണ്ട് റേസിംഗ് നടത്തുന്നു.

വിപുലമായ ഓണാഘോഷം നടത്താന്‍ നിശ്ചയിച്ചിരുന്ന സെപ്റ്റംബര്‍ ഒന്‍പതു ഞായറാഴ്ച ആര്‍ഭാടങ്ങള്‍ ഒഴിവാക്കികേരളത്തിനായി ധനസമാഹരണംനടത്തും. ഇതിനകംഒന്നാം ഘട്ടം ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ മഹിമ നേരിട്ട് പങ്കാളിയായിയായിരുന്നു.

മഹിമ പ്രസിഡന്റ് ശ്രീ രഘു നായര്‍ ദുരന്ത പ്രദേശങ്ങളില്‍ നേരിട്ട് എത്തി നിരവധി കുടുംബങ്ങളിലും, ദുരിതാശ്വാസ ക്യാന്‍പുകളിലും ഭക്ഷണം, മരുന്ന്, വസ്ത്രം, പലചരക്കു സാമഗ്രികള്‍ എന്നിവ എത്തിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും അദ്ദേഹംസജീവം ആയിരുന്നു.

ഇനി രണ്ടാം ഘട്ടമാണ് . ഏതെങ്കിലും ഒരു നിധിയിലേക്ക് കുറച്ചു പണം അയച്ച ശേഷം ഉത്തരവാദിത്വം കഴിഞ്ഞു എന്ന് മഹിമ വിശ്വസിക്കുന്നില്ല . മഹാ ദുരന്തത്തില്‍അകപ്പെട്ടു പോയ കുടുംബങ്ങള്‍ക്കു ഒരു കൈത്താങ്ങായി നിന്ന്അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നത് വരെഒപ്പം ഉണ്ടാകാന്‍ ആണ് മഹിമ ശ്രമിക്കുന്നത് . വീട് നഷ്ട്‌പെട്ടവര്‍ക്കു വീടും, ജീവിത ഉപാധി ഇല്ലാതായവര്‍ക്കു പുതിയ വരുമാന മാര്‍ഗങ്ങളും ഒക്കെ ഈ പുനരധിവാസ ശ്രമങ്ങളില്‍ പെടുന്നു. മുന്‍കാലങ്ങളില്‍ സുനാമി പോലുള്ള ദുരിതങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാ ഭാരതി തുടങ്ങിയ മറ്റു സന്നദ്ധ സംഘടനകളോടൊപ്പം ചേര്‍ന്ന് മഹിമയും വീടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്.അതുപോലെ നിരാശ്രയരായ കുടുംബങ്ങളിലേക്ക് നേരിട്ട് ആണ് മഹിമയുടെ സഹായ ഹസ്തം നീളുന്നത് എന്നും ശ്രദ്ധേയമാണ്.. ഇതിലേക്കായ്സുമനസുകളുടെയെല്ലാം വലിയ സഹകരണം ആണ് മഹിമ പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബര്‍ ഒന്‍പതിന് ഞാറയാഴ്ച്ച, ക്വീന്‍സിലെ ഹൈ സ്‌കൂള്‍ ഓഫ് ടീച്ചിങ്ങ്ല്‍രാവിലെ 11 ന്തുടങ്ങുന്ന ചടങ്ങില്‍ സ്വാമി മുക്താനന്ദ യതി സദസിനെ അഭിസംബോധന ചെയ്യും . ഡോ കെ എന്‍ പദ്മകുമാര്‍ ജന്മാഷ്ടമി വിശേഷങ്ങള്‍ പങ്കു വെയ്ക്കും . തുടര്‍ന്ന് തൂശനിലയില്‍ വിളമ്പുന്ന കേരളയീയ തനിമയുള്ള വിഭവങ്ങള്‍ ആസ്വദിക്കാന്‍ ഏവരെയും മഹിമ ക്ഷണിക്കുന്നു . ഒന്നിച്ചു ഒരുമയോടെ ഒരു പന്തിയില്‍ ഇരുന്നു ഭക്ഷണം കഴിക്കുന്നതോടപ്പം സ്‌നേഹവും സഹോദര്യവും നമുക്ക് ഊട്ടിയുറപ്പിക്കാം .അതില്‍നിന്നുംനിന്നുംജ്വലിക്കുന്ന കരുണയുടെ കൈത്തിരി നാളം നമ്മുടെ കേരളത്തിലെ സഹോദരങ്ങള്‍ക്ക് കൈമാറാം .

ഉച്ചക്ക് രണ്ടു മണി മുതല്‍ ഭക്തിസാന്ദ്രമായ ഭജന്‍ ഉണ്ടായിരിക്കും . ജന്മാഷ്ടമിയോട് അനുബന്ധിച്ചുള്ള കലാ രൂപങ്ങളും പരിപാടിക്ക് മിഴിവേകും . ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ആദര പൂര്‍വംഈ സത് കര്‍മ്മ കൂട്ടായ്മയിലേക്ക് സാദരം ക്ഷണിക്കുന്നു . നേരിട്ട്എത്താന്‍ കഴിയാത്ത സുഹൃത്തുക്കള്‍ താഴെ കാണുന്ന ഗോ ഫണ്ട് മി ലിങ്കിലൂടെ എളിയ സംഭാവനകള്‍ നല്‍കിഈ മഹത് കര്‍മത്തിനായ് സഹകരിക്കണം എന്ന്മഹിമ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
https://www.gofundme.com/mahima-usakerala-flood-relief-2018
കേരളത്തിലേക്ക് തുടര്‍ സഹായങ്ങള്‍ ലക്ഷ്യമിട്ട് മഹിമയുടെ ഫണ്ട് സമാഹരണംകേരളത്തിലേക്ക് തുടര്‍ സഹായങ്ങള്‍ ലക്ഷ്യമിട്ട് മഹിമയുടെ ഫണ്ട് സമാഹരണം
Join WhatsApp News
TP nair 2018-09-04 17:51:40

You should  learn from those christian kids & churches they stand with kerala's disaster with simplicity & even how they made money & handed over to authorities.

OK, now we know mahima belongs to this BJP group, under the above said banner .

sanadanadharmam & simplicity in words.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക