Image

എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

Published on 01 September, 2018
എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്റിങ്ങ് റേറ്റില്‍ 0.2 ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നു വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി ഉയരും.

അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകളും പുതുക്കിയിരുന്നു. മാര്‍ച്ചില്‍ രണ്ടുവര്‍ഷ കാലാവധിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്നു. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.60 ശതമാനമായി വര്‍ധിപ്പിച്ചത്.

മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.70 ശതമാനമായും അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായും വര്‍ധിപ്പിച്ചിരുന്നു. ഒരു കോടി രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കും വര്‍ധിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള, ഒരു കോടിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ 6.75 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാണ് വര്‍ധിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക