Image

ഒന്‍പത് വര്‍ഷമായി കാണുന്ന സ്വപ്നം ഇപ്പോള്‍ പൂവണിയുന്നതെന്ന് ഹരിശ്രീ അശോകന്‍

Published on 01 September, 2018
 ഒന്‍പത് വര്‍ഷമായി കാണുന്ന സ്വപ്നം ഇപ്പോള്‍ പൂവണിയുന്നതെന്ന് ഹരിശ്രീ അശോകന്‍

നടന്‍ ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി. താന്‍ ഒന്‍പത് വര്‍ഷമായി കാണുന്ന സ്വപ്നം ആണ് ഇപ്പോള്‍ പൂവണിയുന്നതെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. ഒന്‍പത് വര്ഷം മുന്‍പാണ് നടനില്‍ നിന്നും സംവിധായകന്‍ ആകണം എന്ന് തീരുമാനിച്ചത്. ഇപ്പോള്‍ ആണ് അതിനു പറ്റിയ കഥയും പശ്ചാത്തലവും ലഭിച്ചത്.

സിനിമ മേഖലയിലെ സുഹൃത്തുക്കളില്‍ നിന്നും നല്ല പ്രോത്സാഹനവും പിന്തുണയും ഇക്കാര്യത്തില്‍ ലഭിക്കുന്നുണ്ട്. ധാരാളം ഉപദേശങ്ങളും ടിപ്പ്‌സും അവര്‍ നല്കുന്നുണ്ട്.സിദ്ദിഖ്, ലാല്‍ എന്നിവരില്‍ തിരക്കഥയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ ഞാന്‍ തേടിയിട്ടുമുണ്ട്. ലോക്കല്‍ സ്റ്റോറിയുടെ പൂജ സെപ്റ്റംബര്‍ മൂന്നിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി , സുരഭി സന്തോഷ് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക