Image

തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം അവസാനിച്ചു

Published on 02 September, 2018
 തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം അവസാനിച്ചു

കാലാവധി പൂര്‍ത്തിയാക്കാന്‍ കാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മന്ത്രിസഭാ യോഗം അവസാനിച്ചു. ഉണ്ടായേക്കുമെന്ന് കരുതിയ തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയില്ല. എന്നാല്‍ ജനുപ്രിയങ്ങളായ നിരവധി തീരുമാനങ്ങള്‍ മന്ത്രി സഭായോഗത്തില്‍ എടുത്തിട്ടുണ്ട്. ഇനി വന്‍ജനാവലിയെ പങ്കെടുപ്പിച്ച്‌ നാലു മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഈ യോഗത്തില്‍ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതോടെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലേക്കായിരുന്നു എല്ലാ കണ്ണുകളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക